തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് 14 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതായി കേരള ചലച്ചിത്ര അക്കാദമി. മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

എ മീരാ സാഹിബ് ചെയർമാനും ഡോ കെ ഗോപിനാഥ്, നീലൻ, ലിജിൻ ജോസ്, ഉണ്ണി വിജയൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.ഇന്ത്യയിലെ ഇതര ഭാഷാ ചിത്രങ്ങളിൽ വിഡോ ഓഫ് സൈലൻസ്, ഗോദെ കൊ ജിലേബി ഖിലാനെ ലാ ജെ രിയാ ഹൂൻ എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവയിൽ നാല് ചിത്രങ്ങൾ വനിത സംവിധായകരുടേതാണ്. ശേഷിച്ചവയിൽ എട്ടെണ്ണം നവാഗത സംവിധായകരുടേതുമാണ്.ഈ വർഷം ഡിസംബർ ഏഴ് മുതൽ 13 വരെയാണ് തിരുവനന്തപുരത്ത് വച്ച് 23ാമത് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.