- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് ആദരമർപ്പിച്ചു രാജ്യാന്തര ചലച്ചിത്ര മേള ; കൊച്ചി എഡിഷനിൽ അനുസ്മരിച്ചത് 43 ചലച്ചിത്ര പ്രവർത്തകരെ
കൊച്ചി: കഴിഞ്ഞ വർഷം മൺമറഞ്ഞ ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് ആദരമർപ്പിച്ചു ഇരുപത്തിയഞ്ചാമതു രാജ്യാന്തര ചലച്ചിത്ര മേള. മേളയുടെ രണ്ടാം ഘട്ടത്തിന് വേദിയായ കൊച്ചിയിൽ വച്ചാണ് 43 ചലച്ചിത്ര പ്രവർത്തകരെ അനുസ്മരിച്ചതു . മലയാള സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അഭിനേതാവ് അനിൽ നേടുമെങ്ങാട് എന്നിവരെ സംവിധായകൻ രഞ്ജിത്ത് അനുസ്മരിച്ചു.
മനസ്സിൽ ജനിച്ച കഥയെ ഖനനം ചെയ്തുകൊണ്ടുള്ളതായായിരുന്നു സച്ചിയുടെ യാത്രകൾ എന്ന് രഞ്ജിത്ത് അനുസ്മരണ പ്രഭാഷണത്തിൽ ഓർത്തു.രാജ്യാന്തര ചലച്ചിത്ര മേളകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ കിം കി ദുക് , ഫെർണാണ്ടസ് സൊളാനസ് , സൗമിത്ര ചാറ്റർജി ഓസ്‌ക്കാർ ഇന്ത്യയിലേക്കെത്തിച്ച വസ്ത്രാലങ്കാരിക ഭാനു അത്തയ്യ എന്നീവരെ അനുസ്മരിച്ചുകൊണ്ട് അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീന പോൾ സംസാരിച്ചു. അന്തരിച്ച സംഗീതജ്ഞൻ എം.കെ അർജുനൻ മാസ്റ്ററെ ഷിബു ചക്രവർത്തി അനുസ്മരിച്ചു. കരി,സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഷാനവാസ് നരണിപുഴയെ അനുസ്മരിച്ചു സംഗീത സംവിധായകൻ സുദീപ് പലനാട് സംസാരിച്ചു.കോവിഡിന് കീഴടങ്ങിയ സംഗീതജ്ഞൻ എസ് പി ബാലസുബ്രമണ്യത്തെയും കവി അനിൽ പനച്ചൂരാനെയും അനുസ്മരിച്ചു സംഗീത സംവിധായകൻ ബിജിബാൽ സംസരിച്ചു. പ്രശസ്ത അഭിനേതാക്കളായ
ഇർഫാൻ ഖാൻ , ഋഷി കപൂർ എന്നിവരെയും സമ്മേളനം അനുസ്മരിച്ചു.
കെ. ബി വേണു രചിച്ച 'കിം കി ദുക് ; മൗനവും ഹിംസയും 'എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ബിജിബാ ലിന് നൽകികൊണ്ട് സംവിധയകാൻ രഞ്ജിത് പ്രകാശനം ചെയ്തു. ഷാനവാസ് നരണിപ്പുഴയുടെ കരി എന്ന തിരക്കഥയുടെ പ്രകാശനം സംവിധയകാൻ സലിം അഹമ്മദിന് നൽകികൊണ്ട് അക്കാദമി ചെയർമാൻ കമൽ നിർവഹിച്ചു. ശേഷം ശക്തമായ ജാതി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഷാനവാസ് നരണിപുഴയയുടെ 'കരി' എന്ന ചിത്രം പ്രദർശിപ്പിച്ചു.
അയ്യപ്പനും കോശിയും , ചാരുലത , അഗ്രഹാരത്തിൽ കഴുത , മുൽ ക്ക് , നാഗ്രിക്ക് , കിസ,സൗത്ത്,സ്പ്രിങ് സമ്മർ ഫാൾ വിന്റർ... ആൻഡ് സ്പ്രിങ് എന്നീ ചിത്രങ്ങൾ മേളയിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ