- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കും ബഹളങ്ങൾക്കും വിട നല്കി സിനിമ കാണാൻ മന്ത്രിമാരും; ആസ്വാദകർക്കൊപ്പം സിനിമ കണ്ട് മന്ത്രി ശിവകുമാറും തിരുവഞ്ചൂരൂം
തലസ്ഥാനം സിനിമയുടെ ഉത്സവ അന്തരീക്ഷത്തിൽ മുഴുകുമ്പോൾ വിവാദങ്ങൾക്കും മീറ്റിങുകൾക്കും അല്പം ഇടവേള നല്കി സിനിമ കാണാൻ മന്ത്രിമാരും എത്തി. മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും വി എസ്. ശിവകുമാറും ഇന്നലെ കൈരളി തിയറ്ററിൽ സിനിമ കാണാനെത്തിയത് സിനിമാസ്വാദകരെ ആവേശത്തിലാക്കി.വൈകിട്ട് ആറ് മണിയോടെ ഇന്റർനാഷണൽ മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്
തലസ്ഥാനം സിനിമയുടെ ഉത്സവ അന്തരീക്ഷത്തിൽ മുഴുകുമ്പോൾ വിവാദങ്ങൾക്കും മീറ്റിങുകൾക്കും അല്പം ഇടവേള നല്കി സിനിമ കാണാൻ മന്ത്രിമാരും എത്തി. മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും വി എസ്. ശിവകുമാറും ഇന്നലെ കൈരളി തിയറ്ററിൽ സിനിമ കാണാനെത്തിയത് സിനിമാസ്വാദകരെ ആവേശത്തിലാക്കി.
വൈകിട്ട് ആറ് മണിയോടെ ഇന്റർനാഷണൽ മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്രം 'ഊംഗ' കാണാനാണു മന്ത്രിമാരെത്തിയത്. പോരായ്മ കളെല്ലാം പരിഹരിച്ച് മേള വിജയകരമായി മുന്നേറുകയാണെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും മികച്ച ചിത്രങ്ങളാണ് മേളയിൽ പ്രദർശിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനകീയ മേളയാണ് നമ്മുടേത്. ഉത്സവാന്തരീക്ഷമുള്ള മേളകളിലെല്ലാം തിക്കും തിരക്കും സ്വാഭാവികമാണെന്നും പ്രദർശനം കാണാനെത്തുന്നവർക്കെല്ലാം ആവുന്നത്ര സുരക്ഷയും സൗകര്യവും ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ടി.ബൽറാം എംഎൽഎ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ എന്നിവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.