- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ദേശീയ ഹെറിറ്റേജ് മിഷൻ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനം കനകക്കുന്നിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ടി.രാജീവ് നാഥ് ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിലിം ആർക്കൈവ്‌സിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടത്തുന്നത്. മലയാളമടക്കം 13 ഭാഷകളിലെ നവീകരിക്കപ്പെട്ട 78 പോസ്റ്ററുകളാണ് പ്രദർശനത്തിനെത
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ദേശീയ ഹെറിറ്റേജ് മിഷൻ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനം കനകക്കുന്നിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ടി.രാജീവ് നാഥ് ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിലിം ആർക്കൈവ്‌സിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടത്തുന്നത്.
മലയാളമടക്കം 13 ഭാഷകളിലെ നവീകരിക്കപ്പെട്ട 78 പോസ്റ്ററുകളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. 1913 മുതൽ 1977 വരെയുള്ള ചിത്രങ്ങളാണ് ഇതിലുള്ളത്. ഏറ്റവും പഴക്കമുള്ള പോസ്റ്റർ ദാദാ സാഹേബ് ഫാൽക്കെയുടെ നിശബ്ദചിത്രമായ രാജാ ഹരിശ്ചന്ദ്രയുടേതാണ്. മലയാളത്തിൽനിന്ന അരവിന്ദൻ, ജോണ് ഏബ്രഹാം എന്നിവരുടെ എട്ടു ചിത്രങ്ങളും ജോണ് ഏബ്രഹാമിന്റെ തമിഴ് ചിത്രമായ അഗ്രഹാരത്തിലെ കഴുതൈ (തമിഴ്)യുടെ പോസ്റ്ററും ഇതിൽ പെടും.
Next Story