- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ അതിജീവിക്കേണ്ടത് രാഷ്ട്രീയ പ്രതിസന്ധികളെ; തന്റെ സിനിമകളും നിരോധനങ്ങൾ നേരിട്ടു: ജൂറി ചെയർമാൻ ജൂലിയോ ബ്രസേൻ
തിരുവനന്തപുരം: മിക്ക സംവിധായകരും തങ്ങളുടെ സിനിമാ ജീവിതത്തിൽ രാഷ്ട്രീയ പ്രതിസന്ധികൾ നേരിടേണ്ടിവരുന്നുവെന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള ജൂറി ചെയർമാൻ ജൂലിയോ ബ്രസേൻ എഡ്വേർഡ് വ്യക്തമാക്കി. ആദ്യകാലങ്ങളിൽ തന്റെ സിനിമകൾക്ക് നേരിട്ട നിരോധനങ്ങളെല്ലാം രാഷ്ട്രീയ കാരണങ്ങളാലായിരുന്നെന്ന് അദ്ദേഹം ടാഗോർതിയേറ്ററിൽ നടന്ന സംവാദത്തിൽചൂണ്ട
തിരുവനന്തപുരം: മിക്ക സംവിധായകരും തങ്ങളുടെ സിനിമാ ജീവിതത്തിൽ രാഷ്ട്രീയ പ്രതിസന്ധികൾ നേരിടേണ്ടിവരുന്നുവെന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള ജൂറി ചെയർമാൻ ജൂലിയോ ബ്രസേൻ എഡ്വേർഡ് വ്യക്തമാക്കി. ആദ്യകാലങ്ങളിൽ തന്റെ സിനിമകൾക്ക് നേരിട്ട നിരോധനങ്ങളെല്ലാം രാഷ്ട്രീയ കാരണങ്ങളാലായിരുന്നെന്ന് അദ്ദേഹം ടാഗോർതിയേറ്ററിൽ നടന്ന സംവാദത്തിൽചൂണ്ടിക്കാട്ടി.
തന്റെ സിനിമകൾ അന്തർദേശീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു തുടങ്ങിയിട്ട് 15 വർഷങ്ങൾ ആകുന്നതേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളുടെ രാഷ്ട്രീയ നിലപാടുകൾ പലരെയും അലോസരപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം നിരോധനങ്ങളെ അതീജീവിക്കുന്നതിലൂടെയാണ് സംവിധായകൻ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയ്ക്ക് സിനിമയിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയും. ഒരേ വിഷയത്തിലുള്ള സിനിമകൾ വിവിധ ഭാഷകളിലിറങ്ങുമ്പോൾ വ്യത്യസ്തമായ ദൃശ്യാനുഭവം നൽകുന്നു. അതിനു കാരണം ഭാഷയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാഷയെ ദൃശ്യങ്ങൾ സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ ഷാജി എൻ കരുൺ, പെറുവിയൻ സംവിധായകൻ ഡാനിയേൽമോൾറോ, ചലച്ചിത്ര ഗവേഷകൻ പ്രദീപ് ബിശ്വാസ് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.