- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാസ്യസിനിമകളെ രണ്ടാംതരമായി കാണുന്നു: ജാക്ക് സാഗ കബാബി
ചലച്ചിത്രമേളകളിൽ ഹാസ്യസിനിമകളെ രണ്ടാംതരം സിനിമകളായാണ് കാണുന്നതെന്ന്‌മെക്‌സിക്കൻ സംവിധായകൻ ജാക്ക് സാഗ കബാബ്. മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'വൺ ഫോർ ദി റോഡിന്റെ സംവിധാകനാണ് അദ്ദേഹം. പ്രേക്ഷകനെ ചിരിപ്പിക്കാനാണ് കൂടുതൽ ബുദ്ധിമുട്ട്. വയലൻസുള്ള മെക്‌സിക്കൻ സിനിമകൾ മാത്രം മേളകളിൽ പ്രദർശിപ്പിക്കുന്നതിലൂടെ മെക്‌സിക്കൻ സിനിമക
ചലച്ചിത്രമേളകളിൽ ഹാസ്യസിനിമകളെ രണ്ടാംതരം സിനിമകളായാണ് കാണുന്നതെന്ന്‌മെക്‌സിക്കൻ സംവിധായകൻ ജാക്ക് സാഗ കബാബ്. മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'വൺ ഫോർ ദി റോഡിന്റെ സംവിധാകനാണ് അദ്ദേഹം. പ്രേക്ഷകനെ ചിരിപ്പിക്കാനാണ് കൂടുതൽ ബുദ്ധിമുട്ട്. വയലൻസുള്ള മെക്‌സിക്കൻ സിനിമകൾ മാത്രം മേളകളിൽ പ്രദർശിപ്പിക്കുന്നതിലൂടെ മെക്‌സിക്കൻ സിനിമകളെന്നാൽ വയലാൻസാണെന്ന തെറ്റിദ്ധാരണയുണ്ടാകുന്നുണ്ട്.
പതിനൊന്ന് സംവിധായകരുടെ കൂട്ടായ്മയിൽ പിറന്ന 'എക്‌സ്' എന്ന ഇന്ത്യൻ ചിത്രത്തിന്റെ സംവിധായകരായ അഭിനവ് ശിവ് തിവാരി, സുധീഷ് കാമത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മേളകളിൽ തെരഞ്ഞെടുക്കുന്ന ഇന്ത്യൻ സിനിമകൾ പ്രമേയപരമായി സാമ്യത പുലർത്തുന്നതായി സുധീഷ് കാമത്ത് പറഞ്ഞു. ഗ്രാമങ്ങളും പട്ടിണിയും മാത്രം പ്രതിഫലിക്കുന്ന സിനിമകളാണ് മേളയിൽ ഇടംപിടിക്കുന്നത്. വാണിജ്യവത്കരിച്ചുള്ള സ്വതന്ത്ര സിനിമകൾക്ക് പ്രേക്ഷകരില്ലാത്ത അവസ്ഥ നിലവിലുണ്ട്. പ്രേക്ഷകനാണ് കലയെ നിയന്ത്രിക്കുന്നതെന്നും പ്രത്യേക ഗണത്തിൽപ്പെടുന്ന സിനിമകളെടുക്കാൻ നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര സിനിമകൾക്ക് തങ്ങളുടെ സർക്കാർ പ്രോത്സാഹനം നൽകുന്നില്ലായെന്ന് 'ഒബ്ലീവിയൻ സീസൺ' എന്ന ഇറാനിയൻ സിനിമയുടെ സംവിധായകൻ അബ്ബാസ് റാഫെ പറഞ്ഞു. ലൈംഗിക തൊഴിലാളിയായ സ്ത്രീക്ക് പുതിയൊരു ജീവിതത്തിന് തുടക്കംകുറിക്കാൻ സമൂഹം വിലങ്ങുതടിയാകുന്നതിനെക്കുറിച്ചാണ് തന്റെ സിനിമ പറയുന്നത്. ഒരു യഥാർഥ സംഭവത്തിന് ചലച്ചിത്ര ഭാഷ്യം നൽകുകയായിരുന്നെന്നും തന്റെ സിനിമ ഇറാനിൽ റീലിസ് ചെയ്യാൻ സാധിച്ചിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'കോർട്ട്' എന്ന സിനിമയിലെ നടി ഗീതാഞ്ജലി കുൽക്കർണി മത്സരവിഭാഗത്തിലെ 'ദേ ആർ ദി ഡോഗ്‌സ്' ചിത്രത്തിലെ നടൻ ഇമാദ് ഫിജാജ്, ചലച്ചിത്ര നിരൂപകൻ സൈബാൾ ചാറ്റർജി എന്നിവർ പങ്കെടുത്തു.