- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൺമറഞ്ഞ പ്രതിഭകൾക്ക് ചച്ചിത്രമേളയുടെ ആദരം
പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മൺമറഞ്ഞു പോയ മലയാള ചലച്ചിത്ര പ്രതിഭകൾക്ക് ആദരം. പി.രാംദാസ്, അശോക് കുമാർ, ജെ.ശശികുമാർ, ബാലുമഹേന്ദ്ര എന്നിവരെയാണ് ആദരിച്ചത്. ഹൈസെന്തിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഛായാഗ്രഹണ ശൈലിയിലൂടെ ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചയാളാണ് ബാലുമഹേന
പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മൺമറഞ്ഞു പോയ മലയാള ചലച്ചിത്ര പ്രതിഭകൾക്ക് ആദരം. പി.രാംദാസ്, അശോക് കുമാർ, ജെ.ശശികുമാർ, ബാലുമഹേന്ദ്ര എന്നിവരെയാണ് ആദരിച്ചത്. ഹൈസെന്തിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത ഛായാഗ്രഹണ ശൈലിയിലൂടെ ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചയാളാണ് ബാലുമഹേന്ദ്രയെന്ന് ഛായാഗ്രാഹകൻ കെ.രാമചന്ദ്രബാബു പറഞ്ഞു. നിർമ്മാതാക്കളുടെ പ്രിയങ്കരനായ സംവിധായകനായിരുന്നു ശശികുമാറെന്ന് അക്കാദമി വൈസ് ചെയർമാൻ ജോഷി മാത്യു പറഞ്ഞു. നവറിയലിസവുമായി കടന്നു വന്ന അപൂർവ്വ പ്രതിഭയായ പി.രാംദാസിനെയും അനുസ്മരിച്ചു. മലയാള സിനിമയുടെ സ്വത്വത്തിൽ അലിഞ്ഞു ചേർന്ന പ്രതിഭയായിരുന്നു അശോക് കുമാറെന്ന് നിരൂപകൻ സണ്ണിജോസഫ് പറഞ്ഞു.
തിലകൻ, കുഞ്ചാക്കോ, വി.ദക്ഷിണാ മൂർത്തി എന്നിവരെക്കുറിച്ചുള്ള ജീവചരിത്രപുസ്തകങ്ങളുടെ പ്രകാശനവും നടന്നു.