- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക മികവോടെയുള്ള സിനിമാ പ്രദർശനം കാലഘട്ടത്തിന്റെ വെല്ലുവിളി: മാലതി സഹായ്
തിരുവനന്തപുരം: സംവിധായകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ലോകോത്തര നിലവാരത്തിൽ സാങ്കേതിക മികവോടെയുള്ള സിനിമാ പ്രദർശനം കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ മാലതി സഹായ് പറഞ്ഞു. ഗുണനിലവാരമുള്ള ചലച്ചിത്രങ്ങളും പ്രേക്ഷകരും സൗകര്യങ്ങളുമുൾപ്പെടുന്ന പാക്കേജാണ് ചലച്ചിത്ര മേളകളെന
തിരുവനന്തപുരം: സംവിധായകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ലോകോത്തര നിലവാരത്തിൽ സാങ്കേതിക മികവോടെയുള്ള സിനിമാ പ്രദർശനം കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ മാലതി സഹായ് പറഞ്ഞു.
ഗുണനിലവാരമുള്ള ചലച്ചിത്രങ്ങളും പ്രേക്ഷകരും സൗകര്യങ്ങളുമുൾപ്പെടുന്ന പാക്കേജാണ് ചലച്ചിത്ര മേളകളെന്നും ഐഎഫ്എഫ്‌കെയുടെ ഊർജ്ജം അഭിനന്ദനാർഹമാണെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിനായി സജ്ജീകരിച്ച പവലിയന്റെ ഉദ്ഘാടനവും അവർ നിർവ്വഹിച്ചു.
സാമ്പത്തിക പരിമിതിക്കുള്ളിൽനിന്ന് സംഘടിപ്പിച്ച മേള സിനിമയുടെ നിലവാരത്തിലും ജനകീയ പങ്കാളിത്തത്തിലും ശ്രദ്ധേയമാണെന്ന് ഫെഫ്ക പ്രസിഡന്റ് ശ്രീ ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ പൊതു സ്വഭാവം കണക്കിലെടുത്തുകൊണ്ടാവണം സിനിമാ മേഖലയിൽ നിന്നുള്ളവരും പ്രേക്ഷകരും വിമർശനം ഉന്നയിക്കേണ്ടത്. നിലവിലെ രാഷ്ട്രീയ, സാംസ്‌കാരിക, കലാ മേഖലകളിൽ ഉയർന്നുവരുന്ന ആരോപണങ്ങളിലും വിമർശനത്തിലും വിലയിടിവുണ്ടെന്നും അതിൽ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ ടി. രാജീവ് നാഥും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.