- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്രമേളയിലെ നാലാം ദിവസത്തിൽ മത്സരവിഭാഗത്തിലെ മൂന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും; അഭയാർഥിപ്രയാണത്തിന്റെ കഥ പറയുന്ന റിട്ടേണിയും സ്വവർഗ്ഗാനുരാഗികളുടെ മലീലയും തിങ്കളാഴ്ച ദിനത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ
മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രങ്ങളുമായി ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക്. റിട്ടേണി, മലീല - ദ ഫെയർവെൽ ഫ്ളവർ, ദ വേൾഡ് ഓഫ് വിച്ച് വീ ഡ്രീം ഡസിന്റ് എക്സിസറ്റ്, കട്വി ഹവ, കാൻഡിലേറിയ, വാജിബ് എന്നിവയാണ് ഇന്ന് മേളയിലെ മത്സര ചിത്രങ്ങൾ. ഇതിൽ കാൻഡിലേറിയ, വാജിബ്, കട്വി ഹവ എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനമാണ് നടക്കുന്നത്. യുദ്ധത്തിന്റെ യാതനകളിൽ നിന്നും മോചനം തേടി അഫ്ഗാനിലേക്ക് കുടിയേറിയ കുടുംബം ഖസാക്കിസ്ഥാനിലേക്കു തിരിച്ചെത്തുന്നതാണ് സബിത് കുർമാൻബെകോവ് ചിത്രം റിട്ടേണിയുടെ പ്രമേയം. സ്വവർഗാനുരാഗികളായ പുരുഷന്മാരുടെ ജീവിതം പ്രമേയമാക്കിയ അനുച ബുന്യവദനയുടെ 'മലീല - ദ ഫെയർവെൽ ഫ്ളവർ' പ്രണയ ചിത്രമാണ്. ബുസാൻ, സിംഗപ്പൂർ മേളകളുടെ മത്സരവിഭാഗത്തിലേക്കും ഈ ചിത്രം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അയൂബ് ക്വാനിർ ചിത്രം ദ വേൾഡ് ഓഫ് വിച്ച് വീ ഡ്രീം ഡഡിന്റ് എക്സിസ്റ് തലമുറകളിലൂടെയുള്ള സഞ്ചാരമാണ്. ഓരോ ചെറിയ കാര്യവും എങ്ങനെ ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്
മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രങ്ങളുമായി ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക്. റിട്ടേണി, മലീല - ദ ഫെയർവെൽ ഫ്ളവർ, ദ വേൾഡ് ഓഫ് വിച്ച് വീ ഡ്രീം ഡസിന്റ് എക്സിസറ്റ്, കട്വി ഹവ, കാൻഡിലേറിയ, വാജിബ് എന്നിവയാണ് ഇന്ന് മേളയിലെ മത്സര ചിത്രങ്ങൾ. ഇതിൽ കാൻഡിലേറിയ, വാജിബ്, കട്വി ഹവ എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനമാണ് നടക്കുന്നത്.
യുദ്ധത്തിന്റെ യാതനകളിൽ നിന്നും മോചനം തേടി അഫ്ഗാനിലേക്ക് കുടിയേറിയ കുടുംബം ഖസാക്കിസ്ഥാനിലേക്കു തിരിച്ചെത്തുന്നതാണ് സബിത് കുർമാൻബെകോവ് ചിത്രം റിട്ടേണിയുടെ പ്രമേയം. സ്വവർഗാനുരാഗികളായ പുരുഷന്മാരുടെ ജീവിതം പ്രമേയമാക്കിയ അനുച ബുന്യവദനയുടെ 'മലീല - ദ ഫെയർവെൽ ഫ്ളവർ' പ്രണയ ചിത്രമാണ്. ബുസാൻ, സിംഗപ്പൂർ മേളകളുടെ മത്സരവിഭാഗത്തിലേക്കും ഈ ചിത്രം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അയൂബ് ക്വാനിർ ചിത്രം ദ വേൾഡ് ഓഫ് വിച്ച് വീ ഡ്രീം ഡഡിന്റ് എക്സിസ്റ് തലമുറകളിലൂടെയുള്ള സഞ്ചാരമാണ്. ഓരോ ചെറിയ കാര്യവും എങ്ങനെ ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിത്രം ചർച്ച ചെയ്യുന്നു. മൂന്നു ചിത്രങ്ങളുടെയും ഇന്ത്യയിലെ ആദ്യപ്രദർശനമാകും ഇന്ന് നടക്കുക.