- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാവൽ ആൻഡ് ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക - ഇഫ്ത്ത
കോഴിക്കോട് : കോവിഡ് എന്ന മഹാമാരി ലോകത്തുതന്നെ ഏറ്റവും ബാധിച്ചത് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ആണ്. ഇന്ത്യയിൽ തന്നെ കേരളത്തിലെ പ്രധാന രണ്ട് മേഖലയാണ് പ്രവാസികളുമായി ബന്ധപ്പെട്ട ട്രാവൽസും അതുപോലെ തന്നെ ടൂറിസവും ഇത് കേരളത്തിലെ സാമ്പത്തിക മേഖലയിലും നന്നായി ബാധിച്ചു. ഇത് കണക്കിലാക്കി പുതിയ മന്ത്രിസഭക്ക് കാര്യമായ സംഭാവന ചെയ്യാൻ സാധിക്കുമെന്നും സ്റ്റേറ്റ് കമ്മിറ്റി വിലയിരുത്തി. അതുപോലെതന്നെ ടൂറിസം എന്ന വകുപ്പ് ട്രാവൽ ആൻഡ് ടൂറിസം വകുപ്പ് എന്നാക്കി മാറ്റി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തണമെനും സ്റ്റേറ്റ് പ്രസിഡന്റ് അഹമ്മദ് ഷമീർ ആവശ്യപ്പെട്ടു.
ഇന്നി വരുന്ന കാലഘട്ടത്തിൽ സംഘടനയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു പോകുവാനുള്ള ആവശ്യമുള്ളതിനാൽ ജില്ലാതലത്തിൽ സംഘടന വിപുലപ്പെടുത്താനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരങ്ങൾ കാണുന്നത്തിനും സംഘടനയെ ശക്തിപ്പെടുത്താനും വരുന്ന മാസങ്ങളിൽ വിവിധ പരിപാടികൾക്ക് രൂപം കൊടുക്കുവാനും ഇന്ന് കൂടിയ സ്റ്റേറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് ഷമീം അധ്യക്ഷതയിൽ ഓൺലൈനിൽ കൂടിയ മീറ്റിംഗിൽ ജനറൽ സെക്രട്ടറി ജലീൽ മങ്കരത്തൊടി സ്വാഗതവും, കുഞ്ഞുമോൻ റിപ്പോർട്ട് അവതരണവും, അബ്ദുൽ റഷീദ് നയവിശദീകരണവും നടത്തി. ജോജോ പാപു, ബഷീർ പി. കെ. വിവിധ മേഖലകളിൽ ചാർജ്ജുള്ളവരും സംസാരിച്ചു, കരീം അറക്കൽ നന്ദിയും പറഞ്ഞു