അതിഞ്ഞാൽ : വിശുദ്ധ റമാദാൻ മാസത്തിൽ വർഷങ്ങളോളമായി സംഘടിപ്പിച്ച് വരുന്ന റിലീഫിന്റെ ഭാഗമായി ഇത്തവണയും ജൂൺ 18 റമദാൻ 23 ന് ഏകദേശം ഒരു ലക്ഷം രൂപയോളംരുന്ന റമദാൻ റിലീഫും, നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട്ഗംഭീരമായ ഇഫ്താർ സംഗമ സദസ്സും അരയാൽ ബ്രദേർസ് അതിഞ്ഞാൽ സംഘടിപ്പിച്ചു.

റിലീഫിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ് ഹാജി അരയാൽ ബ്രദേർസ് പ്രസിഡണ്ട് ഹമീദ് കെ മൗവ്വലിന് നൽകിനിർവ്വഹിച്ചു

നിർധരരായ രോഗികളുടെ ചികിത്സാ ചെലവിലേക്കായാണ് ഇത്തവണ റമദാൻ റിലീഫിന്റെ ഭാഗമായുള്ള ഏകദേശം ഒരു ലക്ഷം രൂപയോളം വരുന്ന തുക മാറ്റി വെക്കുന്നത്. അരയാൽ പ്രസിഡണ്ട് ഹമീദ് മൗവ്വൽ അദ്ധ്യക്ഷനാവുകയും ഷൗക്കത്ത് വിബ്ജിയോർ സ്വാഗതമാശം സിക്കുകയും ചെയ്ത സംഗമത്തിൽ അതിഞ്ഞാൽ ജമാഅത്ത് ഖത്തീബ് ഷറഫുദ്ധീൻബാഖവി റമദാൻ സന്ദേശം നൽകി സംസാരിച്ചു.

ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ സികെ സുനിൽകുമാർ , ഹക്കീം കുന്നിൽ , പി.കെ നിശാന്ത് , പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ , എംഹമീദ് ഹാജി, സി.ഇബ്രാഹിം ഹാജി , ഖാലിദ് സി പാലക്കി , തെരുവത്ത് മൂസാ ഹാജിതുടങ്ങിയവർ വേദിയെ ധന്യമാക്കി സംസാരിക്കുകയും ഖാലിദ് അറബിക്കാടത്ത് നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.