- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാഅത്തെ ഇസ്ലാമി ഇഫ്ത്വാർ സംഗമംറമദാന്റെ സന്ദേശം നീതിയുടെ സന്ദേശം: എം.കെ. മുഹമ്മദലി
മലപ്പുറം: നീതിക്ക് കുഴതെറ്റുകയും നീതി പക്ഷപാതപരമായി മാറുകയും ചെയ്ത കാലത്ത് നീതിക്കുവേണ്ടി നിലകൊള്ളാനാണ് വിശുദ്ധ റമദാൻ ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുർആന്റെ സന്ദേശം നീതിയുടെ സന്ദേശമാണ്. മതജാതി കുടുംബ ദേശ പക്ഷപാതിത്വങ്ങൾക്കതീതമായി നീതിപൂർവം നിലയുറപ്പിക്കാനാണ് വിശുദ്ധ ഖുർആൻ താൽപര്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമത്തിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പി. ഉബൈദുല്ല എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.സി. നസീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോൻ, ഡെപ്യൂട്ടി കലക്ടർ അബ്ദുറഷീദ്, ഉമർ അറക്കൽ, സക്കീന പുൽപാടൻ, സി.എച്ച്. ജമീല ടീച്ചർ, ഗണേശ് വടേരി തുടങ്ങിയവർ സംസാരിച്ചു. സി.എച്ച്. ബഷീർ സ്വാഗതവും ഹബീബ് ജഹാൻ നന്ദിയും പറഞ്ഞു.
മലപ്പുറം: നീതിക്ക് കുഴതെറ്റുകയും നീതി പക്ഷപാതപരമായി മാറുകയും ചെയ്ത കാലത്ത് നീതിക്കുവേണ്ടി നിലകൊള്ളാനാണ് വിശുദ്ധ റമദാൻ ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുർആന്റെ സന്ദേശം നീതിയുടെ സന്ദേശമാണ്. മതജാതി കുടുംബ ദേശ പക്ഷപാതിത്വങ്ങൾക്കതീതമായി നീതിപൂർവം നിലയുറപ്പിക്കാനാണ് വിശുദ്ധ ഖുർആൻ താൽപര്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമത്തിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പി. ഉബൈദുല്ല എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.സി. നസീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോൻ, ഡെപ്യൂട്ടി കലക്ടർ അബ്ദുറഷീദ്, ഉമർ അറക്കൽ, സക്കീന പുൽപാടൻ, സി.എച്ച്. ജമീല ടീച്ചർ, ഗണേശ് വടേരി തുടങ്ങിയവർ സംസാരിച്ചു. സി.എച്ച്. ബഷീർ സ്വാഗതവും ഹബീബ് ജഹാൻ നന്ദിയും പറഞ്ഞു.