കോവിഡിന്റെ പ്രതിസന്ധി കാലത്ത് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് സമാനതകളില്ലാത്ത സഹായഹസ്തമായി മാറിയ ബി കെ എസ് എഫ് സേവന കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ മെയ് 7 വെള്ളിയാഴ്ച (വിശുദ്ധ റമദാൻ 25) കനിവിന്റെ ഇഫ്ത്താർ സംഘടിപ്പിക്കുന്നു.

1500 ഓളം ഇഫ്താർ കിറ്റുകളാണ് അർഹരായവർക്ക് നൽകാൻ ലക്ഷ്യമിടുന്നത്. ആയതിനാൽ നിങ്ങളാൽ കഴിയുന്ന ഇഫ്ത്താർ കിറ്റുകൾ സ്‌പോൺസർ ചെയ്തുകൊണ്ടോ വാങ്ങിച്ചുകൊണ്ടോ ഈ പുണ്യ പ്രവർത്തിയുടെ ഭാഗമാകാൻ ബി കെ എസ് എഫ് കമ്യൂണിറ്റി ഹെല്പ് ഡെസ്‌ക് അഭ്യർത്ഥിക്കുന്നു.

ഇഫ്ത്താർ കിറ്റുകൾ ബുക്ക് ചെയ്യുവാനായി 38899576, 33614955, 33040446 വിളിക്കുകയോ വാട്ട്‌സ്ആപ്പ് അയക്കുകയോ ചെയ്യുക