മെൽബൺ: ഓസ്‌ട്രേലിയൻ മലയാളീ ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മെൽബണിലെ ടോട്ടൻ ഹാമിൽ വച്ച് വളരെ വിപുലമായ രീതിയിൽ ഇഫ്താർ നോമ്പുതുറയും സംഗമവും നടത്തപ്പെടും. 12 ന് ടോട്ടൻ ഹാമിലെ സൺ ഷൈൻ റോഡിലുള്ള ഓസ്‌ട്രേലിയാ ലൈറ്റ് ഫൗണ്ടേഷനിൽ വൈകീട്ട് 3.30 ന് ഇഫ്താർ നോമ്പുതുറ ചടങ്ങുകൾ നടക്കും. എല്ലാ വർഷവും AMl A യുടെ നേതൃത്വത്തിൽ നോമ്പുതുറയും തുടർന്ന് സാംസ്‌കാരീക സമ്മേളനവും നടക്കാറുണ്ട്. റംസാന്റെ പതിവുള്ള നോമ്പു നോക്കലും ഈ കാലത്ത് വിശ്വാസികൾ ഇഷ്ട ഭക്ഷണങ്ങൾ ത്യജിച്ചും മറ്റുള്ളവരെ പരമാവധി സഹായിച്ചും അങ്ങനെ നോമ്പ് ഒരു കാരുണ്യത്തിന്റെ വ്രതമായി മാറ്റുന്നതിലും ശ്രദ്ധിച്ചു വരുന്നു. ഞായറാഴ്ച നടക്കുന്ന നോമ്പുതുറയിലും ഇഫ്താർ സംഗമത്തിലും ഓസ്‌ട്രേലിയായിലെ വിവിധ മതമേലദ്ധ്യക്ഷന്മാർ, സാംസ്‌കാരിക സംഘടനാ നേതാക്കൾ, ഓസ്‌ടേലിയൻ പൊലീസ് മേധാവികൾ, മാദ്ധ്യമ രംഗത്തെ പ്രമുഖൻ മാർ തുടങ്ങിയ വിവിധ തുറകളിലെ ആളുകൾ ഇഫ്താറിലും സാംസ്‌കാരിക സമ്മേളനങ്ങളിലും പങ്കെടുക്കും.