മനാമ: ബഹ്‌റിനിൽ ഡ്രൈവർമാർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നവർക്കായി അധികൃർ നിർദ്ദേശങ്ങൾ സ്ഥലങ്ങൾ തെരഞ്ഞെടുക്കുകയും വേണം. കൂടാതെ ഇവർ പ്രായപൂർത്തിയായവരും നിയമങ്ങളെ കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

ഡയറക്ടർ ഓഫ് ട്രാഫിക് കൾച്ചർ ഓഫ് ദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ല്യൂട്ടെനന്റ് കേണൽ ഒസാമ ബഹർ ആണ് ഇക്കാര്യം സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. അതുപോലെ തന്നെ ഇതിനായി പ്രവർത്തിക്കുന്നവർ ചെറിയ കൂട്ടങ്ങളായി തിരിഞ്ഞു വേണം വിതരണം നടത്തുവാനെന്നും അതിനായി ഓരോ ഗ്രൂപ്പിനെയും നിയന്ത്രിക്കാൻ ഒരു നേതാവും ഉണ്ടായിരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നിരവധി സന്നദ്ധ സംഘടനകളാണ് രംഗത്തുള്ളത്. ഇത്തരം പ്രവർത്തനങ്ങൾ പലപ്പോഴും വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനാൽ വാഹനാപകടങ്ങളും കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.