അതിഞ്ഞാൽ : ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങൾ മൂലം നഗരങ്ങളിൽ ഉണ്ടാവുന്ന മാലിന്യത്തിൽഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട്പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വർദ്ധിച്ചു.

പ്ലാസ്റ്റിക് മൂലംഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഇനിയും നമ്മൾ ഗൗരവമായി എടുത്തിട്ടില്ല,പ്രമേഹവും കാൻസറും തുടങ്ങി പല രോഗങ്ങളുടടയും തോത് കൂടുന്നതിന് പിന്നിൽപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമുണ്ട് എന്നാണ് വിദഗ്ദ പഠനം. റമദാൻ മാസത്തിൽ
നോമ്പ് തുറകൾ സംഘടിപ്പിക്കുമ്പോൾ അവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക്പാത്രങ്ങളുടെയും , ഗ്ലാസ്സുകളുടെയും ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന ജില്ലാകളക്ടറുടെയും മുസ്ലിം സംഘടനാ നേതാക്കളുടെയും വാക്കുകൾ മുഖവിലയ്ക്കെടുത്ത്തീർത്തും പ്ലാസ്റ്റിക്ക് മുക്തമായ അന്തരീക്ഷത്തിലാണ് അതിഞ്ഞാൽ മുസ്ലിംജമാഅത്ത് കമ്മിറ്റി മറ്റുള്ളവർക്ക് കൂടി മാതൃകയായി കൊണ്ട് വിഭവ സമൃദ്ധമായനോമ്പ് തുറയൊരുക്കുന്നത്.

വഴി യാത്രക്കാർക്കും അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപടെഒരുപാട് പേർക്ക് ഉപകാരമാകുന്ന രീതിയിലാണ് നോമ്പ് തുറ സംഘടിപ്പിച്ചു വരുന്നത്.കഴിഞ്ഞ ഏഴ് വർഷത്തോളമായി വിപുലമായ രീതിയിൽ തന്നെ റമദാനിലെ മുപ്പത് ദിവസവുംനോമ്പ് തുറ അതിഞ്ഞാൽ ജമാഅത്തിന് കീഴിൽ ഒരുക്കി വരുന്നു . നാട്ടിലെ ഉദാരമനസ്‌കരാണ് ഓരോ ദിവസത്തേക്കുമുള്ള നോമ്പ് തുറയുടെ വിഭവങ്ങൾ ഒരുക്കുന്നത്.

പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൂ ആരോഗ്യത്തോടെ ജീവിക്കൂ എന്ന വിദഗ്ധ പഠനംതീർത്തും പ്രാബല്യത്തിൽ വരുത്തി മറ്റള്ളവർക്ക് കൂടി മാതൃകയായ നോമ്പ് തുറയാണ്റമദാൻ മുഴുവനായിട്ടും ജമാഅത്ത് കമ്മിറ്റി ഒരുക്കുന്നത്.