- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ലാൽ കെയേർസ്- നൂനു എക്‌സ്‌ചേഞ്ച് ഇഫ്താർ സംഗമങ്ങളും, കിറ്റ് വിതരണവും സംഘടിപ്പിക്കുന്നു
മനാമ: ബഹ്‌റൈൻ ലാൽ കെയേർസ്, നൂനു എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പാതയോരങ്ങളിലും നൂനു എക്‌സ്‌ചേഞ്ച് ഔട്ട്‌ലെറ്റുകളിലുമായി പത്തോളം ഇഫ്താർ സംഗമങ്ങളും, ഇഫ്താർ കിറ്റ് വിതരണവും സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ലാൽ കെയേർസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം. ഫൈസൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. പുണൃ മാസമായ റംസാനിന്റെ അവസാന നാളുകളിൽ നോൻപു തുറയും സൗഹൃദ സംഗമങ്ങളും തികച്ചും അർഹരായവർക്കും അനുയോജൃമായ ഇടങ്ങളിലും സംഘടിപ്പിക്കുക എന്ന രീതി എല്ലാ വർഷവും ചെയ്യുന്ന പോലെ ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ ദിവസങ്ങൾ ചെയ്യുക എന്ന ലക്ഷൃത്തോടെയാണ് പത്തിലധികം ദിവസങ്ങൾ തുടർച്ചയായി ഇഫ്താർ വിരുന്നുകളും സൗഹൃദസംഗമങ്ങളും സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് സൽമാബാദ് നൂനു എക്‌സ്‌ചേഞ്ച് ഔട്ട്‌ലെറ്റിൽ നിന്നും ഇഫ്താർ കിറ്റ് വിതരണം ചെയ്തു കൊണ്ടു ഇതിനു തുടക്കം കുറിക്കും. ഇതിന്റെ വിപുലമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഷൈജു, മനോജ്, പ്രജിൽ, ടിറ്റോ, അജി ചാക്കോ, കിരീടം ഉണ്ണി, സുബിൻ, നവീൻ, അനു എബ്രഹാം, ശ
മനാമ: ബഹ്‌റൈൻ ലാൽ കെയേർസ്, നൂനു എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പാതയോരങ്ങളിലും നൂനു എക്‌സ്‌ചേഞ്ച് ഔട്ട്‌ലെറ്റുകളിലുമായി പത്തോളം ഇഫ്താർ സംഗമങ്ങളും, ഇഫ്താർ കിറ്റ് വിതരണവും സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ലാൽ കെയേർസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം. ഫൈസൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
പുണൃ മാസമായ റംസാനിന്റെ അവസാന നാളുകളിൽ നോൻപു തുറയും സൗഹൃദ സംഗമങ്ങളും തികച്ചും അർഹരായവർക്കും അനുയോജൃമായ ഇടങ്ങളിലും സംഘടിപ്പിക്കുക എന്ന രീതി എല്ലാ വർഷവും ചെയ്യുന്ന പോലെ ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ ദിവസങ്ങൾ ചെയ്യുക എന്ന ലക്ഷൃത്തോടെയാണ് പത്തിലധികം ദിവസങ്ങൾ തുടർച്ചയായി ഇഫ്താർ വിരുന്നുകളും സൗഹൃദസംഗമങ്ങളും സംഘടിപ്പിക്കുന്നത്.
നാളെ വൈകിട്ട് സൽമാബാദ് നൂനു എക്‌സ്‌ചേഞ്ച് ഔട്ട്‌ലെറ്റിൽ നിന്നും ഇഫ്താർ കിറ്റ് വിതരണം ചെയ്തു കൊണ്ടു ഇതിനു തുടക്കം കുറിക്കും. ഇതിന്റെ വിപുലമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഷൈജു, മനോജ്, പ്രജിൽ, ടിറ്റോ, അജി ചാക്കോ, കിരീടം ഉണ്ണി, സുബിൻ, നവീൻ, അനു എബ്രഹാം, ശ്യാം ദാസ്, മണിക്കുട്ടൻ എന്നിവരടങ്ങുന്ന വിശാലമായ കമ്മറ്റി രൂപീകരിച്ചു.