മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ആർ. പി കൺസ്ട്രക്ഷന്റെ സഹകരണത്തോടെ സാധാരണക്കാരായ തൊഴിലാളികളുടെ താമസസ്ഥലലങ്ങളിൽ ഇഫ്താർ വിരുന്നും സ്‌നേഹസംഗമവും സംഘടിപ്പിച്ചു.

അസ്‌കർ, നാസ് കൃാംപിൽ സംഘടിപ്പിച്ച സംഗമത്തിൽ മൂന്നിലധികം കൃാപുകളിലെ അറുന്നൂറോളം തൊഴിലാളികൾ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ പി.ഉണ്ണികൃഷ്ണൻ, പ്രസിഡണ്ട് സേവി മാത്തുണ്ണി, സെക്രട്ടറി. ജോഷ്വ മാതൃു എന്നിവർ നേതൃത്വം നൽകി.

എക്‌സികൃുട്ടീവ് അംഗങ്ങളായ ഫൈസൽ .എഫ്.എം. മൃദുല ബാലചന്ദ്രൻ, ജഗത് കൃഷ്ണകുമാർ , ജേൃാതിഷ് പണിക്കർ, ജയശ്രീ സോമനാഥ്, വനിതാ വിഭാഗം ഭാരവാഹികളായ ജൂലിയറ്റ് തോമസ്സ് , ഷൈലജാദേവി, റ്റിറ്റി വിൽസൺ, ഷൈനി നിതൃൻ, ലീബ രാജേഷ് എന്നിവർ ഇഫ്താർ വിരുന്നും, സ്‌നേഹസംഗമവും നിയന്ത്രിച്ചു.