കുവൈത്ത്. കുവൈത്തിലെ പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ ഔഖാഫ് മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ 27 ശനിയാഴ്ച  കുവൈത്ത് സിറ്റിയിലെ മസ്ജിദുല് കബീറിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന ഇഫ്താർ സംഗമവും സമൂഹ നോമ്പുതുറയും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കു ന്നതാണെന്നും അവർ അറിയിച്ചു.