- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ കോൾ വിവരങ്ങൾ നശിപ്പിച്ചത് കേസിൽ ആവശ്യമില്ലെന്നു കണ്ടെത്തിയതിനാൽ; സരിതയുടെതാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സോളാർ കമ്മീഷനു മുമ്പിൽ ഐജി ടി ജെ ജോസ്
കൊച്ചി: കേസിൽ ആവശ്യമില്ലെന്നു കണ്ടെത്തിയതിനാലാണു സരിത എസ് നായരുടെ കോൾ വിവരങ്ങൾ നശിപ്പിച്ചതെന്ന് ഐജി ടി ജെ ജോസ്. സോളാർ കമ്മീഷനു മുന്നിൽ നൽകിയ മൊഴിയിലാണു ജോസിന്റെ പരാമർശം. സരിത എസ്. നായരുടെ മൊബൈൽ കോൾ വിശദാംശങ്ങൾ പരിശോധിച്ചിരുന്നു. സരിതയുടെ ഫാേൺ നമ്പരുകളാണെന്ന് അറിഞ്ഞു കൊണ്ടല്ല അവ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തതെന്നും ഐജി മൊ

കൊച്ചി: കേസിൽ ആവശ്യമില്ലെന്നു കണ്ടെത്തിയതിനാലാണു സരിത എസ് നായരുടെ കോൾ വിവരങ്ങൾ നശിപ്പിച്ചതെന്ന് ഐജി ടി ജെ ജോസ്. സോളാർ കമ്മീഷനു മുന്നിൽ നൽകിയ മൊഴിയിലാണു ജോസിന്റെ പരാമർശം.
സരിത എസ്. നായരുടെ മൊബൈൽ കോൾ വിശദാംശങ്ങൾ പരിശോധിച്ചിരുന്നു. സരിതയുടെ ഫാേൺ നമ്പരുകളാണെന്ന് അറിഞ്ഞു കൊണ്ടല്ല അവ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തതെന്നും ഐജി മൊഴി നൽകി.
ഫേസ്‌ബുക്കിലൂടെ മന്ത്രിമാരെ അപകീർത്തിപ്പെടുത്തുന്നുവെന്ന പരാതിൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കോൾ വിശദാംശങ്ങൾ ശേഖരിച്ചത്. അന്ന് ലക്ഷ്മി നായർ എന്നയാളുടെ നമ്പരാണെന്ന് മാത്രമെ അറിയാമായിരുന്നുള്ളു. സേവനദാതാക്കൾ സൈബർസെല്ലിന്റെ ഇമെയിലിലേക്ക് വിശദാംശങ്ങൾ അയയ്ക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഘട്ടത്തിൽ അവ പ്രയോജനപ്പെടില്ലെന്ന് മനസിലായതോടെ നശിപ്പിക്കുകയായിരുന്നു. കേസിലേക്കുള്ള തെളിവാണെങ്കിൽ മാത്രമേ പ്രിന്റെടുത്ത് സൂക്ഷിക്കാറുള്ളൂ. സാങ്കതിക വിദഗ്ദ്ധന്റെ സഹായത്തോടെ സരിതയുടെ കോൾ വിശദാംശങ്ങൾ വീണ്ടെടുക്കാവുന്നതാണെന്നും ജോസ് വ്യക്തമാക്കി.
താനോ സൈബർ സെല്ലോ മറ്റാർക്കും സരിതയുടെ കോൾ വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ഇന്റലിജൻസ് എ.ഡി.ജി.പി ടി.പി. സെൻകുമാർ സർക്കാരിന് റിപ്പോർട്ട് നൽകിയതായി പത്രത്തിലൂടെ അറിഞ്ഞു. ഫോൺ വിവരങ്ങളുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. മേലുദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിശദീകരണം തേടുകയും അതിന് മറുപടി നൽകുകയും ചെയ്തതായി ജോസ് മൊഴി നൽകി.
സരിതയുടെ മൊബൈൽ കോൾ വിശദാംശങ്ങൾ നശിപ്പിച്ചെന്ന ആരോപണം ഉയർന്നപ്പോൾ ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഐ.ജിയായിരുന്നു ജോസ്. ഇപ്പോൾ ഹോം ഗാർഡ് ഐ.ജിയാണ്. കോപ്പിയടിച്ചു പിടിച്ച സംഭവത്തിൽ ഏറെ വിവാദത്തിൽപ്പെട്ട ടി ജെ ജോസ് സരിതയുടെ കോൾ വിശദാംശങ്ങൾ നശിപ്പിച്ചതും വാർത്തകൾ സൃഷ്ടിച്ചിരുന്നു.

