രാജ്യത്തെ ജനങ്ങളെ വലച്ച് വീണ്ടും ട്രെയിൻ ഗതാഗത തടസ്സം. ഇന്ന് പുലർച്ചെ തിരക്കേറിയ സമയത്താണ് സിഗ്നൽ തകരാർ മൂലം ട്രെയിൻ ഗാതഗതം താറുമാറായത്. ഇതോടെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. നോർത്ത് സൗത്ത് ലെയ്ൻ, ഡൗൺ ടൗൺ ലെനുകളിലാണ് തടസ്സം ഉണ്ടായത്. ഇതോടെ രണ്ട് മണിക്കൂറോളം സർവ്വീസുകൾക്ക് കാലതാമസം നേരിട്ടു.

രാവിലെ 6.30 ഓടെയാണ് എസ്എംആർടിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. യാത്രക്കായി 45 മിനിറ്റ് അധികമായി വേണ്ടി വരുമെന്നും യാത്രക്കാർ അതനുസരിച്ച് എത്തണമെന്നുമായിരുന്നു അറിയിപ്പ്. മാത്രമല്ല മറ്റ് ഗതാഗത സംവിധാനങ്ങൾ ആശ്രയിക്കാനും ജനങ്ങൾക്ക് അറിയിപ്പ് നല്കിയിരുന്നു.

ട്രെയിൻ ഗാതഗതം തടസ്സപ്പെട്ടതോടെ സ്‌റ്റേഷനിൽ വലിയ ക്യൂ തന്നെയാണ് രൂപപ്പെട്ടത്. പരീക്ഷയ്ക്കായി പോകേണ്ട വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഇത് മൂലം ബുദ്ധിമുട്ടിലായി. ട്രെയിൻ പാതകളിലെ സാങ്കേതിക തകരാർ മൂലം സർവ്വീസുകൾ വൈകുന്നത് പതിവായിരിക്കുകയാണ്.

രാവിലെ തിരക്കേറിയ സമയത്ത് ഉണ്ടായ തടസ്സം 9.30 ഓടെ പരിഹരിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.