- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ട്സ് ആപ്പിന്റെ ഗോൾഡ് സർവീസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ മെസേജ് കിട്ടിയാൽ അവഗണിക്കുക; ഡൗൺലോഡ് ചെയ്തവരുടെ മൊബൈൽ അടിച്ച് പോവുകയും വിവരങ്ങൾ മോഷണം പോവുകയും ചെയ്തു
വാട്ട്സ് ആപ്പിന്റെ ഗോൾഡ് സർവീസിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന ഓഫർ എന്ന മെസേജ് നിങ്ങൾക്ക് വരാറുണ്ടോ? എന്നാൽ അതിന് പുറകെ പോകാതെ അവഗണിക്കാനാണ് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇത് ഡൗൺലോഡ് ചെയ്തവരുടെയെല്ലാം മൊബൈൽ അടിച്ച് പോവുകയോ വിവരങ്ങൾ മോഷണം പോവുകയോ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ വാട്ട്സാപ്പ് ഗോൾഡ് സർവീസ് നിലവിലില്ലെന്നിരിക്കെ ഇതിന്റെ പേരിൽ തട്ടിപ്പ് നടത്താനാണ് ഹാക്കർമാർ ശ്രമിക്കുന്നത്. ഈ മെസേജിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ സൈബർ ക്രിമിനലുകളുടെ കുരുക്കിലേക്ക് തലവച്ച് കൊടുക്കുകയാണ് ചെയ്യുന്നതെന്നാണ് മുന്നറിയിപ്പ്. തൽഫലമായി ഹാക്കർമാർ നിങ്ങളുടെ ഫോണിലെ സുപ്രധാനമായ വിവരങ്ങൾ ചോർത്തിയെടുക്കും. വാട്ട്സാപ്പിന്റെ ജനകീയത തങ്ങളുടെ തട്ടിപ്പിന് വേണ്ടി ദുരുപയോഗം ചെയ്യാനാണ് ഹാക്കർമാർ ഇതിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള മെസേജ് തങ്ങളുടെ മെസേജ് ആപ്പിലൂടെ നിരന്തരം വന്നു കൊണ്ടിരിക്കുന്നുവെന്ന് നിരവധി വാട്ട്സാപ്പ് യൂസർമാർ റിപ്പോർട്ട്
വാട്ട്സ് ആപ്പിന്റെ ഗോൾഡ് സർവീസിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന ഓഫർ എന്ന മെസേജ് നിങ്ങൾക്ക് വരാറുണ്ടോ? എന്നാൽ അതിന് പുറകെ പോകാതെ അവഗണിക്കാനാണ് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇത് ഡൗൺലോഡ് ചെയ്തവരുടെയെല്ലാം മൊബൈൽ അടിച്ച് പോവുകയോ വിവരങ്ങൾ മോഷണം പോവുകയോ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ വാട്ട്സാപ്പ് ഗോൾഡ് സർവീസ് നിലവിലില്ലെന്നിരിക്കെ ഇതിന്റെ പേരിൽ തട്ടിപ്പ് നടത്താനാണ് ഹാക്കർമാർ ശ്രമിക്കുന്നത്. ഈ മെസേജിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ സൈബർ ക്രിമിനലുകളുടെ കുരുക്കിലേക്ക് തലവച്ച് കൊടുക്കുകയാണ് ചെയ്യുന്നതെന്നാണ് മുന്നറിയിപ്പ്. തൽഫലമായി ഹാക്കർമാർ നിങ്ങളുടെ ഫോണിലെ സുപ്രധാനമായ വിവരങ്ങൾ ചോർത്തിയെടുക്കും. വാട്ട്സാപ്പിന്റെ ജനകീയത തങ്ങളുടെ തട്ടിപ്പിന് വേണ്ടി ദുരുപയോഗം ചെയ്യാനാണ് ഹാക്കർമാർ ഇതിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഇത്തരത്തിലുള്ള മെസേജ് തങ്ങളുടെ മെസേജ് ആപ്പിലൂടെ നിരന്തരം വന്നു കൊണ്ടിരിക്കുന്നുവെന്ന് നിരവധി വാട്ട്സാപ്പ് യൂസർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാട്ട്സാപ്പ് ഗോൾഡ് സർവീസ് സെലിബ്രിറ്റികൾ ഉപയോഗിക്കുന്നതാണെന്നും ഇതിൽ വീഡിയോ കാൾ, ഒരേ സമയം ഒന്നിലധികം ഫോട്ടോകൾ അയക്കാനുള്ള സംവിധാനം, ഫ്രീ കാളിങ് ഫീച്ചർ തുടങ്ങിയ പ്രത്യേകതകൾ ഉണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യൂസർമാരെ വലയിലാക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ മെസേജിലെ ലിങ്കിനെ പിന്തുടർന്ന് പോകുന്ന യൂസർമാർ ഒരു വെബ്സൈറ്റിലാണ് എത്തിപ്പെടുന്നത്. ഇതിൽ എറർ 404 എന്നാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഇതിലെത്തിപ്പെടുന്ന തോടെ നിങ്ങളുടെ ഫോണിലേക്ക് അപകടകാരിയായ മാൽവെയർ ഡൗൺലോഡ് ചെയ്യപ്പെടുന്നുവെന്ന് ആരും അറിയുന്നില്ല. ഇതിലൂടെ നിങ്ങളുടെ ഫോണിനെ ഒരു വൈറസ് ബാധിക്കുകയും അതുവഴി മൂന്നാമത് കക്ഷിക്ക് നിങ്ങളുടെ ഫോണിൽ സ്റ്റോർ ചെയ്തിരിക്കുന്ന രഹസ്യ വിവരങ്ങൾ ചോർത്താൻ സാധിക്കുകയും ചെയ്യും.
ഈ വൈറസ് എത്ര പേരെ ബാധിച്ചുവെന്ന് വ്യക്തമായിട്ടില്ല. എന്നാൽ നിരവധി യൂസർമാർ ഇതിനെതിരെ മുന്നറിയിപ്പേകിക്കൊണ്ട് ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ ഇത്തരത്തിലുള്ള ഒരു മെസേജ് നിങ്ങളെ തേടിയെത്തിയാൽ അത് ഉടനടി ഡിലീറ്റ് ചെയ്യേണ്ടതാണ്. മറിച്ച് അതിനുള്ളിലെ ലിങ്കിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഇവിടെ സോഷ്യൽ എൻജിനീയറിങ് തന്ത്രം പയറ്റിയാണ് ഹാക്കർമാർ യൂസർമാരുടെ വിലപ്പെട്ട വിവരങ്ങൾ ചോർത്താനെത്തുന്നതെന്നാമ് ത്രെട്ട് കണക്ടിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ആദം വിൻസെന്റ് പറയുന്നത്. ഈ കുതന്ത്രത്തിലൂടെ അവർ നിലവിലുള്ള സൈബർ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കമ്പനി, എന്നിവ ചമഞ്ഞ് തട്ടിപ്പുകാർ എത്തുന്ന രീതിയാണ് സോഷ്യൽ എൻജിനീയറിങ്.
പുതിയ ഗോൾഡ് സർവീസ് ആരെങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടനടി അൺഇൻസ്റ്റാൾ ചെയ്യണമെന്നാണ് ഇഎസ്ഇടിയിലെ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റായ മാർക്ക് ജെയിംസ് നിർദേശിക്കുന്നത്. നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് സെക്യൂരിറ്റിയില്ലെങ്കിൽ ഉടനടി അത് ഏർപ്പെടുത്തി ഡിവൈസ് സ്‌കാൻ ചെയ്യണമെന്നും അദ്ദേഹം നിർദേശിക്കുന്നു. ഇത്തരം തട്ടിപ്പുകൾക്ക് വിധേയരായവർ നിങ്ങളുടെ മൊബൈൽ ഫോൺ പ്രൊവൈഡറുമായി ഉടനടി ബന്ധപ്പെടേണ്ടതാണെന്നും നിർദേശമുണ്ട്. ഇതിലൂടെ നിങ്ങളുടെ ഫോണിലെ മാൽവെയർ ക്ലീൻ ചെയ്യാനുള്ള വിലപ്പെട്ട നിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഭാവിയിൽ ഫോണിനെ എത്തരത്തിൽ സംരക്ഷിക്കാമെന്ന ഉപദേശവും ഇതിലൂടെ പ്രൊവൈഡറിൽ നിന്നും ലഭിക്കും. പുതിയ തട്ടിപ്പിലൂടെ നിങ്ങൾക്ക് സാമ്പത്തികമായി നഷ്ടമുണ്ടായെങ്കിൽ ആക്ഷൻ ഫ്രൗഡുമായും നിങ്ങളുടെ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുമായും സാധ്യമായ വേഗത്തിൽ ബന്ധപ്പെടേണ്ടതാണ്. സമീപകാലത്തായി ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് മെസേജുകൾ യൂസർമാരെ തേടിയെത്തുന്നുണ്ട്.