ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2021 ജനുവരിയിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയ്യതി 2021 മാർച്ച് 15.

റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.

പ്രവേശനത്തിനുള്ള അപേക്ഷകൾ https://ignouadmission.samarth.edu.in/ എന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം. ഇഗ്നോ ഓൺലൈൻ അഡ്‌മിഷൻ സിസ്റ്റം വഴി 2021 ജനുവരിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അവരുടെ യൂസർനൈമും പാസ്സ്വേർഡും ഉപയോഗിച്ച ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയുടെ നില പരിശോധിക്കുകയും പ്രവേശനം സ്ഥിരീകരിക്കാൻ ന്യൂനതകൾ (ഏതെങ്കിലും ഉണ്ടെങ്കിൽ) നീക്കം ചെയ്യുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു.

വിശദവിവരങ്ങൾക്കായ് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി. ഒ. തിരുവനന്തപുരം - 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in