- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എം അക്‌ബറിന്റെ അറസ്റ്റ്; ഇടത് ചേരിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നു; ഐ.ഐ.സി
പ്രമുഖ ഇസ്ലാമിക ചിന്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.എം. അക്‌ബറിനെതിരായ പൊലീസ് നടപടിയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്ത് ശക്തമായി പ്രധിഷേധം രേഖപ്പെടുത്തി. 30 വര്ഷമായുള്ള എം.എം അക്‌ബറിന്റെ പൊതു ജീവിതം ഒരു തുറന്ന പുസ്തകമാണ്. ബഹുമത സമൂഹത്തിൽ ഇസ്ലാമിക വ്യക്തിത്വം നിലനിർത്തികൊണ്ട് തന്നെ ഇതര മത സമൂഹങ്ങളോട് വെച്ച് പുലർത്തേണ്ട സമീപനങ്ങളിൽ ഇസ്ലാമിന്റെ ഉയർന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിൽക്കേ, സ്‌കൂൾ പാഠഭാഗത്തിലെ ഏതാനും പരാമർശങ്ങളുടെ പേരിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന പൊലീസ് നിലപാടുകളിലുള്ള ആശങ്ക തീർത്ത് നീതി നിർവഹിക്കാൻ ഇടത് സർക്കാർ മുന്നോട്ട് വരണമെന്ന് ഐ.ഐ.സി ആവശ്യപ്പെട്ടു. തെളിയിക്കപ്പെട്ട ഏതെങ്കിലും കുറ്റത്തിന്റെ പേരിലല്ല അദ്ദേഹത്തിനെതിരായ നിയമ നടപടികൾ. സ്വതന്ത്ര സമര സേനാനികളായിരുന്ന അബ്ദുറഹ്മാൻ സാഹിബും ഇ.മൊയ്തു മൗലവിയും കണ്ണിയായിരുന്ന പ്രസ്ഥാനത്തിന്റെ പിന്തുടർച്ചയിലുള്ള ഒരു പൊതു പ്രവർത്തകന് തീവ്രവാദ ഭീകരവാദ പ്ര
പ്രമുഖ ഇസ്ലാമിക ചിന്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.എം. അക്‌ബറിനെതിരായ പൊലീസ് നടപടിയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്ത് ശക്തമായി പ്രധിഷേധം രേഖപ്പെടുത്തി. 30 വര്ഷമായുള്ള എം.എം അക്‌ബറിന്റെ പൊതു ജീവിതം ഒരു തുറന്ന പുസ്തകമാണ്.
ബഹുമത സമൂഹത്തിൽ ഇസ്ലാമിക വ്യക്തിത്വം നിലനിർത്തികൊണ്ട് തന്നെ ഇതര മത സമൂഹങ്ങളോട് വെച്ച് പുലർത്തേണ്ട സമീപനങ്ങളിൽ ഇസ്ലാമിന്റെ ഉയർന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിൽക്കേ, സ്‌കൂൾ പാഠഭാഗത്തിലെ ഏതാനും പരാമർശങ്ങളുടെ പേരിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന പൊലീസ് നിലപാടുകളിലുള്ള ആശങ്ക തീർത്ത് നീതി നിർവഹിക്കാൻ ഇടത് സർക്കാർ മുന്നോട്ട് വരണമെന്ന് ഐ.ഐ.സി ആവശ്യപ്പെട്ടു.
തെളിയിക്കപ്പെട്ട ഏതെങ്കിലും കുറ്റത്തിന്റെ പേരിലല്ല അദ്ദേഹത്തിനെതിരായ നിയമ നടപടികൾ. സ്വതന്ത്ര സമര സേനാനികളായിരുന്ന അബ്ദുറഹ്മാൻ സാഹിബും ഇ.മൊയ്തു മൗലവിയും കണ്ണിയായിരുന്ന പ്രസ്ഥാനത്തിന്റെ പിന്തുടർച്ചയിലുള്ള ഒരു പൊതു പ്രവർത്തകന് തീവ്രവാദ ഭീകരവാദ പ്രവർത്തനങ്ങളോട് ഒരിക്കലും രാജിയാകാൻ സാധിക്കുകയില്ല. ഇന്ത്യൻ ഭരണഘടനയുടെ പേരിൽ അനുവദിക്കപ്പെട്ടിട്ടുള്ള പ്രബോധന സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന എല്ലാ പ്രതിലോമ പ്രവർത്തനങ്ങൾക്കുമെതിരെ അദ്ദേഹത്തിന്റെ നാവും പേനയും എന്നും സജീവമായിരുന്നു.
ന്യൂനപക്ഷ സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക ഉന്നമനം ലക്ഷ്യം വെച്ച് സ്ഥാപിക്കപ്പെട്ട പീസ് ഇന്റർനാഷണൽ സ്‌കൂളിൽ ദേശീയ വിരുദ്ധമോ അന്യമത സ്പർദ്ധയുണ്ടാക്കുന്ന യാതൊന്നും തന്നെ പഠിപ്പിക്കപ്പെടുന്നില്ല. ഈ സ്ഥാപനത്തിൽ എല്ലാ മതവിഭാഗങ്ങളിലും പെട്ട അദ്ധ്യാപക അദ്ധ്യാപകേതര ജോലിക്കാർ സർവീസ് നടത്തുകയും ധാരാളം വിദ്യാർത്ഥികൾ ചേർന്ന് പഠിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്ര സ്‌നേഹവും പൗര ബോധവും ധാർമിക നിഷ്ഠയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലാണ് പീസ് സ്‌കൂളുകളുടെ ശ്രദ്ധ.
ഇന്ത്യയിലെ സമകാല സാഹചര്യങ്ങളും സംഭവങ്ങളും ന്യൂനപക്ഷങ്ങളുടെ അരക്ഷിതബോധം വർധിപ്പിക്കുന്നതാണ്. തീവ്ര നിലപാടുകൾ മുഖ മുദ്രയാക്കിയവർ പ്രകോപനങ്ങൾ നിരന്തരം നിർവഹിക്കുമ്പോഴും ചിന്ത ബന്ധുരങ്ങളായ സംവാദങ്ങളിലൂടെ പ്രതിരോധം തീർക്കുന്നവർ ഭീകരരായി ചിത്രീകരിക്കപ്പെടുന്നത് നിരാശാജനകമാണ്. രാജ്യത്തെ മതേതര ചേരിയിലെ പ്രബലരായ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നുകൊണ്ടിരിക്കുന്നത്.
ന്യൂന പക്ഷങ്ങളുടെ ന്യായമായ ആശങ്കകൾ തീർക്കാൻ ഭരണാധികാരികൾ ഇനിയും മടിച്ചുനിൽക്കെരുതെന്നും ഐ.ഐ.സി ആവശ്യപ്പെട്ടു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളായ വി.എ. മൊയ്തുണ്ണി സാഹിബ്, അബ്ദുൽ ഹമീദ് കൊടുവള്ളി, അബ്ദുറഹ്മാൻ അടക്കാനി, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹ്മാൻ തങ്ങൾ, അബൂബക്കർ വടക്കാഞ്ചേരി, അൻവർ സാദാത്, എൻ.എം. അഷ്റഫ്, അബ്ദുൾ വഹാബ്, സി.വി. അബ്ദുള്ള, യൂനുസ് സലിം എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.