കുവൈത്ത്:സമാധാനത്തിന്റെ ഭവനമായ സ്വർഗ്ഗപ്രവേശം ഉറപ്പാക്കാൻ മനുഷ്യൻ കഠിനാദ്ധ്വാനം ചെയ്യണമെന്ന് കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിലെ ഇംഗ്ലീഷ് ഖുതുബ നിര് വ്വഹിക്കുന്ന ഖതീബ് ശൈഖ് മുഹമ്മദ് അല് നഖ് വി സൂചിപ്പിച്ചു. ഇന്ത്യന് ഇസ് ലാഹി സെന്റര് അഹ് മദി ഏരിയ കമ്മിറ്റി സബാഹിയ്യ ദാറുല് ഖുര് ആനില് സംഘടിപ്പിച്ച ഫാമിലി സ്റ്റഡി ക്ലാസില് സമാധാനത്തിലേക്ക് സ്വര് ഗ്ഗത്തിലേക്ക് എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം സുതാര്യമാണ്.

മുൻവിധിയില്ലാതെ ഇസ്ലാമിനെ പഠിക്കുന്നവർ അതിന്റെ അനുയായികളാവുമെന്നത് ഒരു യാഥാർഥ്യമാണ്. സർവ്വ മനുഷ്യരുടെയും അവകാശങ്ങളെ പരിഗണിക്കുന്ന ഇസ്ലാമിന് ആരും അന്യരല്ല. ദൈവത്തിന് കീഴൊതുങ്ങി ജീവിക്കാൻ സന്നദ്ധരായവരെല്ലാം മുസ്ലിം എന്ന ഗണത്തിലാണ് ഉൾപ്പെടുക. വർഗീയതയോ വിഭാഗീയതയോ ഇസ്ലാമിലില്ല. മുഹമ്മദ് നഖ് വി വിശദീകരിച്ചു.

ഒരു ദൈവവുമില്ല അല്ലാഹു അല്ലാതെ എന്ന പ്രഖ്യാപനമാണ് ഇസ്ലാമിന്റെ മാറ്റമില്ലാത്ത അടിസ്ഥാനമെന്ന് ലാ ഇലാഹ ഇല്ലല്ലാ, വിശ്വാസിയുടെ കരുത്തും ഔഷധവും എന്ന വിഷയത്തില് ക്ലാസെുടത്ത സയ്യിദ് അബ്ദുറഹിമാന് തങ്ങള് പറഞ്ഞു. എല്ലാ വേദഗ്രന്ഥങ്ങളും ലാ ഇലാഹ ഇല്ലല്ലാ എന്ന മഹാതത്വം, ആ അനശ്വരസത്യം മനുഷ്യരെ പഠിപ്പിക്കുന്നു. എത്ര മാറ്റത്തിരുത്തലുകളും കൈകടത്തലുകളും നടന്നിട്ടുണ്ടെങ്കിലും പൗരാണിക വേദങ്ങളെല്ലാം പരിശോധിച്ചാൽ ഈ സത്യം ഇന്നും വ്യക്തമായി മനസ്സിലാക്കാമെന്ന് അബ്ദുറഹിമാന് വ്യക്തമാക്കി.

മറ്റു രണ്ടു വേദികളിലായി കുട്ടികള്ക്കായി വിജ്ഞാനവും വിനോദവും പകരുന്ന വേറിട്ട പരിപാടിയായ ചില് ഡ്രന് സ് ക്ലബ്ബും ഉണ്ടായിരുന്നു. ക്ലാസുകള്ക്ക് ശൈഖ് മുഹമ്മദ് നഖ് വി, മുദ്ദസ്സിര് മാസ്റ്റര്, മനാഫ് മാത്തോട്ടം, ഫില് സര് കോഴിക്കോട് എന്നിവര് നേതൃത്വം നല് കി.

ഇന്ത്യന് ഇസ്ലാഹി സെന്റര് പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി അബൂബക്കര് സിദ്ധീഖ് മദനി, അബ്ദുല് അസീസ് സലഫി, എഞ്ചി. ഉമ്മര് കുട്ടി എന്നിവര് സംസാരിച്ചു.