കുവൈത്ത്: 'മതേതരത്വം മരണമണി മുഴങ്ങുന്നുവോ' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി ഒക്ടോബര് 26 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഹൈക്കോടതി മുൻ ജസ്റ്റിസ് ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ഇത്തിഹാദു ശുബ്ബാനില് മുജാഹിദീന് (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി മുഖ്യപ്രഭാഷണം നിർവഹിക്കും.

വിവിധ സംഘടകളെ പ്രതിനിധീകരിച്ച് സക്കീര് ഹുസൈന് തുവ്വൂര്, ഇബ്രാഹിം കുന്നില്, ഫാറൂഖ് ഹമദാനി, ടി.വി ഹിക്മത്ത്, ഡോ. അമീര് അഹ്മദ്, ഹമീദ് കേളോത്ത്, സാദിഖലി, ചെസില് ചെറിയാന് രാമപുരം, സലാം വളാഞ്ചേരി, ഫസീഉള്ള, സത്താര് കുന്നില് എന്നിവരും കുവൈത്ത് ഔക്കാഫ് പ്രതിനിധികളും പങ്കെടുക്കും.

പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏര്പ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഐ.ഐ.സി ഓഫീസില് ചേര്ന്ന സ്വാഗത സംഘ യോഗം പരിപാടിയുടെ ഒരുക്കത്തെ കുറിച്ച് വിലയിരുത്തി. യോഗത്തിൽ മുഹമ്മദ് ബേബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, അബ്ദുല് അസീസ് സലഫി, യൂനുസ് സലീം, എൻജി. ഫിറോസ് ചുങ്കത്തറ, അബ്ദുല്ലത്തീഫ് പേക്കാടൻ, അയ്യൂബ് ഖാന്, മനാഫ് മാത്തോട്ടം എന്നിവര് സംസാരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 65507714, 97228093, 97562375, 99776124