കുവൈത്ത്:പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ച ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റും മുതിർന്ന നേതാവുമായ ഇബ്രാഹിം കുട്ടി സലഫിക്ക് പ്രവർത്തകർ ഊഷ്മള യാത്രയയപ്പ് നൽകി. നീണ്ട 25 വർഷത്തെ പ്രവാസിയായ ഇബ്രാഹിം കുട്ടി സലഫി ഐ.ഐ.സി കേന്ദ്ര ചെയർമാൻ, പ്രസിഡന്റ്, വിവിധ വകുപ്പ് സെക്രട്ടറി, ശാഖ ഭാരവാഹിത്വം തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഐ.ഐ.സി ഇസ്ലാഹി മദ്രസ്സയുടെ പ്രിൻസിപ്പൾ സ്ഥാനവും വഹിച്ചിട്ടുണ്ട്. സുബ്ബിയ വാട്ടർ & ഇലക്ട്രിസിറ്റി മന്ത്രാലത്തിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ജനുവരി 30 ന് വിരമിക്കുകയായിരുന്നു.

കേന്ദ്ര വൈസ് പ്രസിഡന്റ് എൻജി. ഉമ്മർ കുട്ടി ഐ.ഐ.സിയുടെ ഉപഹാരവും ഐ.ഐ.സി ഇസ്ലാഹി മദ്രസ്സയുടെ ഉപഹാരം അബൂബക്കർ സിദ്ധീഖ് മദനിയും ഇബ്രാഹിം കുട്ടി സലഫിക്ക് നൽകി. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ, അബ്ദുൽ നാസർ മുട്ടിൽ, ഫിൽസർ കോഴിക്കോട്, സയ്യിദ് അബ്ദുറഹിമാൻ, ആരിഫ് പുളിക്കൽ, ഷാനിബ് പേരാന്പ്ര, അനസ് ആലപ്പുഴ, അബ്ദുൽ അസീസ് സലഫി എന്നിവർ സംഗമത്തിൽ പങ്കെടുത്തു.