കുവൈറ്റ്:റമദാൻ വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തുടർന്നുള്ള ജീവിതത്തിലും കാത്തു സൂക്ഷിക്കണമെന്നും, ആരാധനകളിലൂടെ സ്വന്തത്തിലേക്ക് ചുരുങ്ങുകയല്ല ലോകരിലേക്ക് പടരുകയാണ് വിശ്വസികൾ ചെയ്യേണ്ടതെന്നും ആർഭാടങ്ങളിലും അനാവശ്യങ്ങളിലും മുഴുകി റമദാനിൽ നേടിയെടുത്ത ആത്മചതന്യം നഷ്ടപ്പെടുത്താതിരിക്കാൻ വിശ്വസികൾ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റര് ഈദാശംസകളിലൂടെ ആഹ്വാനം ചെയ്തു.

പരസ്പര സ്നേഹവും സാഹോദര്യവും നിലനിർത്താനും, കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും വ്രതവിശുദ്ധിയുടെ സുകൃത ജീവിതത്തിന്റെ തുടർച്ചയായി കടന്നുവന്ന സന്തോഷ നാളിൽ നമുക്ക് സാധിക്കണം. ജനങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്നവൻ എന്ന പ്രവാചക വചനം ഏറെ ശ്രദ്ധേയമാണ്. ലോകം മുഴുവൻ കോവിഡ് പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുമ്പോൾ ആഘോഷങ്ങൾ പരിധി കവിയാതിരിക്കാനും അതിനുമപ്പുറത്തു ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്നവരാകാനുമാണ് ഓരോ വിശ്വസിയും ഉത്സാഹിക്കേണ്ടതെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റര് ഓർമ്മപ്പെടുത്തി.

വിശുദ്ധ റമദാൻ മാസത്തിൽ ഫലസ്തീനിലെ മസ്ജിദുൽ അഖ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം ലോകരാഷ്ട്രങ്ങളുടെ കൂടെ ഫലസ്തീൻ ഐക്യദാർഢ്യത്തിന് പൂർണ പിന്തുണ അറിയിക്കുകയും ചെയ്യുന്നു.