- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് സംഘടിപ്പിക്കുന്ന ' ദിശ 2021 നാളെ
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് സംഘടിപ്പിക്കുന്ന ' ദിശ 2021 ' ജനറൽ ബോഡി യോഗം ജൂലൈ 23 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കുവൈറ്റിലും നാട്ടിലുമുള്ള പ്രവർത്തകർ മുഴുവനും പങ്കെടുക്കുന്ന സമ്പൂർണ കൗൺസിൽ യോഗം പ്രമുഖ പണ്ഡിതൻ അഹ്‌മദ് കുട്ടി മദനി മുഖ്യ അതിഥിയായി പങ്കെടുക്കും.
സുലൈമാൻ മദനി ഖത്തർ, അബ്ദുറഹ്‌മാൻ തങ്ങൾ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സിദ്ധീഖ് മദനി ഉത്ഘാടനം ചെയ്യുന്ന യോഗം വെള്ളിയാഴ്ച 1:30 മുതൽ സൂം വഴിയാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 97827920, 99060684 എന്നീ നമ്പറിൽ ബന്ധപ്പെടുക.
Next Story