- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂഫി സമ്മേളനത്തിന്റെ ഒളിയജണ്ടകൾ പ്രായോഗിക തലത്തിലേക്ക് - ഐ.ഐ.സി
കുവൈത്ത്: ഇന്ത്യൻ മുസ്ലിംങ്ങളെ സൂഫികളും വഹാബികളുമായി വേർതിരിക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഒളിയജണ്ടകൾ പ്രായോഗിക തലത്തിലേക്ക് കടക്കുന്നതായി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ബഹുമത വേദങ്ങളിൽ അവഗാഹം നേടിയിട്ടുള്ള പ്രഗൽഭ വാഗ്മിയുമായ ഡോ. സാക്കിർ നായികിനെതിരായ ആരോപണങ്ങളും നടപടികളും ദുരുദ്ദേശപരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കോടിക്കണക്കിന് ശ്രോതാക്കളുള്ള സാക്കിർ നായിക്കിന്റെ പ്രഭാഷണം ഇസ്ലാമിന്റെ സമാധാന സന്ദേശത്തെയും സാഹോദര്യത്തെയും ഉയർത്തിപ്പിടിക്കുന്നതായിരിക്കെ ഏതെങ്കിലും അവിവേകികളുടെ പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തിനെതിരെ നിയമ പടപടികൾ സ്വീകരിക്കാനുള്ള അന്വേഷണ സംവിധാനങ്ങളുടെ നീക്കങ്ങൾ ദുരൂഹമാണ്. 25 വർഷത്തിലേറെയായി പ്രഭാഷണം നടത്തുന്ന ഡോ. സാക്കിർ നായിക് ഇസ്ലാമിന്റെ മൗലിക പ്രമാണങ്ങളിലൂടെ ചിന്താപരമായ നവോത്ഥാനത്തിനാണ് ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ ശ്രമം നടത്തിയിട്ടുള്ളത്. എല്ലാ മതങ്ങളെയും വേദങ്ങളെയും വിശുദ്ധപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ നിര
കുവൈത്ത്: ഇന്ത്യൻ മുസ്ലിംങ്ങളെ സൂഫികളും വഹാബികളുമായി വേർതിരിക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഒളിയജണ്ടകൾ പ്രായോഗിക തലത്തിലേക്ക് കടക്കുന്നതായി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ബഹുമത വേദങ്ങളിൽ അവഗാഹം നേടിയിട്ടുള്ള പ്രഗൽഭ വാഗ്മിയുമായ ഡോ. സാക്കിർ നായികിനെതിരായ ആരോപണങ്ങളും നടപടികളും ദുരുദ്ദേശപരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കോടിക്കണക്കിന് ശ്രോതാക്കളുള്ള സാക്കിർ നായിക്കിന്റെ പ്രഭാഷണം ഇസ്ലാമിന്റെ സമാധാന സന്ദേശത്തെയും സാഹോദര്യത്തെയും ഉയർത്തിപ്പിടിക്കുന്നതായിരിക്കെ ഏതെങ്കിലും അവിവേകികളുടെ പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തിനെതിരെ നിയമ പടപടികൾ സ്വീകരിക്കാനുള്ള അന്വേഷണ സംവിധാനങ്ങളുടെ നീക്കങ്ങൾ ദുരൂഹമാണ്. 25 വർഷത്തിലേറെയായി പ്രഭാഷണം നടത്തുന്ന ഡോ. സാക്കിർ നായിക് ഇസ്ലാമിന്റെ മൗലിക പ്രമാണങ്ങളിലൂടെ ചിന്താപരമായ നവോത്ഥാനത്തിനാണ് ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ ശ്രമം നടത്തിയിട്ടുള്ളത്.
എല്ലാ മതങ്ങളെയും വേദങ്ങളെയും വിശുദ്ധപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങൾ ഇന്റർനെറ്റിലും യൂറ്റിയൂബിലും ലഭ്യമാണ്. പൗരോഹിത്യ കരങ്ങളാൽ വൈകൃതമായ മതങ്ങളുടെ അടിസ്ഥാന സന്ദേശം വേദങ്ങളുടെ സഹായത്തോടെ ലോകത്തിന് പരിചയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിപ്ലവകരമാണ്.
സാമ്രാജ്യത്വ ശക്തികളുടെ സൃഷ്ടിയായ ഐ.എസ് പോലുള്ള ഛിദ്ര ശക്തികളിലേക്ക് യുവാക്കളെ ആകർഷിപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കാരണമാകുന്നു എന്നതിന് പിന്നിൽ തികഞ്ഞ രാഷ്ട്രീയ അജണ്ടകളുണ്ട്. കേരളത്തിൽ നിന്ന് കാണാതായ യുവതി യുവാക്കളുടെ ശരിയായ യാത്ര വിവരങ്ങൾ അന്വേഷിച്ച് പുതിയ വിവാദത്തിൽ വ്യക്തത വരുത്താൻ രഹസ്യാന്വേഷണ സംവിധാനത്തിന് ബാധ്യതയുണ്ട്.
ലോക ഇസ്ലാമിക നേതൃത്വവും കേരളത്തിലെ മുസ്ലിം സംഘടനകളും ഐ.എസിനെതിരായ നിലപാടുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐ.എസ് പോലുള്ള നിഗൂഢ ശക്തികളിലേക്ക് സമുദായ അംഗങ്ങൾ ആകർഷിക്കപ്പെടുന്ന സാഹചര്യങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ മുസ്ലിം സംഘടന നേതൃത്വം കൂട്ടായ നടപടികൾ സ്വീകരിക്കണം. സമുദായത്തിൽ ഒറ്റുകാരുടെ വേഷം കെട്ടി ബിസിനസ് താൽപര്യങ്ങളുമായി മതവേഷം സ്വീകരിച്ചവരുടെ ഫാഷിസ്റ്റ് അനുകൂല നടപടികൾക്കെതിരെ മുസ്ലിം സമൂഹം ഒന്നടക്കം പ്രതികരിക്കണമെന്നും ഐ.ഐ.സി ആവശ്യപ്പെട്ടു.