- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുർആൻ അത്ഭുതങ്ങളുടെ വേദഗ്രന്ഥം-ഡോ. അബ്ദുൽ അഹദ് മദനി
കുവൈത്ത് : നാഗരികതയുടെ ഉത്ഥാന - പതനങ്ങൾക്കിടയിലും അൽഭുതകരമായി തലയുയർത്തി നിൽക്കുന്ന ഒരേയൊരു വേദഗ്രന്ഥം വിശുദ്ധ ഖുർആൻ മാത്രമാണെന്നും അത് മുന്നോട്ട് വെക്കുന്ന ആത്മീയ ഭൗതിക വിജ്ഞാനീയങ്ങളിൽ ഒന്നുപോലും ഭേദഗതികൾക്ക് ആവശ്യമില്ലാതെ മനുഷ്യ ധിഷണതയെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും പ്രമുഖ പണ്ഡിതനും പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളേജ് അദ്ധ്യാപകനുമായ ഡോ. അബ്ദുൽ അഹദ് മദനി പ്രസ്താവിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ പഠന പദ്ധതിയായ വെളിച്ചം സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്താ ബഹുദൂരമായ ആശയത്തെയാണ് ഖുർആൻ മനുഷ്യ ലോകത്തിന് സമർപ്പിച്ചിട്ടുള്ളത്. ദൈവീകതെയും ആത്മീയതയേയും മുഖ്യപ്രമേയങ്ങളാക്കിയപ്പോഴും മനുഷ്യന്റെ ഭൗതിക വ്യവഹാരങ്ങളിൽ കൃത്യമായ മാർഗദർശനങ്ങൾ ഖുർആൻ നൽകുന്നു. ബന്ധങ്ങളുടെയും ധർമത്തിന്റെയും സൗന്ദര്യങ്ങളെ സംബന്ധിച്ച് വാചാലമാകുന്നതോടൊപ്പം അതിന് പോറലേൽപ്പിക്കുന്ന സാഹചര്യങ്ങളോടും കാരണങ്ങളോടും സന്ധിയില്ലാത്ത സമരങ്ങളിൽ ഏർപ്പെടാനും വിശ്വാസികളെ അത് നിരന്ത
കുവൈത്ത് : നാഗരികതയുടെ ഉത്ഥാന - പതനങ്ങൾക്കിടയിലും അൽഭുതകരമായി തലയുയർത്തി നിൽക്കുന്ന ഒരേയൊരു വേദഗ്രന്ഥം വിശുദ്ധ ഖുർആൻ മാത്രമാണെന്നും അത് മുന്നോട്ട് വെക്കുന്ന ആത്മീയ ഭൗതിക വിജ്ഞാനീയങ്ങളിൽ ഒന്നുപോലും ഭേദഗതികൾക്ക് ആവശ്യമില്ലാതെ മനുഷ്യ ധിഷണതയെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും പ്രമുഖ പണ്ഡിതനും പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളേജ് അദ്ധ്യാപകനുമായ ഡോ. അബ്ദുൽ അഹദ് മദനി പ്രസ്താവിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ പഠന പദ്ധതിയായ വെളിച്ചം സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്താ ബഹുദൂരമായ ആശയത്തെയാണ് ഖുർആൻ മനുഷ്യ ലോകത്തിന് സമർപ്പിച്ചിട്ടുള്ളത്. ദൈവീകതെയും ആത്മീയതയേയും മുഖ്യപ്രമേയങ്ങളാക്കിയപ്പോഴും മനുഷ്യന്റെ ഭൗതിക വ്യവഹാരങ്ങളിൽ കൃത്യമായ മാർഗദർശനങ്ങൾ ഖുർആൻ നൽകുന്നു. ബന്ധങ്ങളുടെയും ധർമത്തിന്റെയും സൗന്ദര്യങ്ങളെ സംബന്ധിച്ച് വാചാലമാകുന്നതോടൊപ്പം അതിന് പോറലേൽപ്പിക്കുന്ന സാഹചര്യങ്ങളോടും കാരണങ്ങളോടും സന്ധിയില്ലാത്ത സമരങ്ങളിൽ ഏർപ്പെടാനും വിശ്വാസികളെ അത് നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഖുർആനിന്റെ സൃഷ്ടിപരമായ വായനയെ നിരുൽസാഹപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ വിശ്വാസികൾ കരുതിയിരിക്കണമെന്നും ഡോ. അബ്ദുൽ അഹദ് മദനി കൂട്ടിച്ചേർത്തു.
വെളിച്ചം പരീക്ഷയിൽ മികച്ച നിലവാരം കാഴ്ചവച്ച ജിഷ സുരേഷ്, ബിനീഷ് തിക്കോടി എന്നിവർക്കുള്ള പ്രത്യേക സമ്മാനം സംഗമത്തിൽ വിതരണം ചെയ്തു. 21 മത്തെ മൊഡ്യൂളിന്റെ പ്രകാശനം അബ്ദുൽ അസീസ് സലഫി ബിനിഷിന് കൈമാറി പ്രകാശനം ചെയ്തു.
സംഗമം ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം, മുഹമ്മദ് മിർസാദ് കണ്ണൂർ എന്നിവർ സംസാരിച്ചു. ശിഹാബുദ്ധീൻ മദനി ഖിറാഅത്ത് നടത്തി.