കുവൈത്ത്:ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ്വ വിങ് ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തിൽ വെച്ച് ബസ്വീറ ചർച്ച സംഗമം സംഘടിപ്പിച്ചു. ഈമാൻ പകരുന്ന ചരിത്ര സ്പർശനങ്ങൾ എന്ന വിഷയത്തിൽ സി.കെ അബ്ദുല്ലത്തീഫും സമാധാനം നൽകുന്ന ഖുർആനിക വചനങ്ങൾ എന്ന വിഷയത്തിൽ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുത്തു.

ചർച്ചയിൽ സയ്യിദ് അബ്ദുറഹിമാൻ, അബ്ദുല്ല കാരക്കുന്ന്, മുഹമ്മദ് റാഫി, അബ്ദുന്നാസർ മുട്ടിൽ, സൈദ് മുഹമ്മദ് റഫീഖ് എന്നവർ പങ്കെടുത്ത് സംസാരിച്ചു. ക്വിസ്സ് മത്സരത്തില് എന്ജി.ഫുആദ് തെക്കന്കുറ്റൂര്, റുബീന അരീക്കോട്, ഷഹര്ബാന് കുന്ദംകുളംഎന്നിവര് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള് നേടി. വിജയികള്ക്ക് ഐ.ഐ.സി വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി സമ്മാനങ്ങള് വിതരണം ചെയ്തു.

അഷ്‌റഫ് മേപ്പയ്യൂർ മത്സരം നിയന്ത്രിച്ചു. വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ദഅ് വ സെക്രട്ടി അബ്ദുല് അസീസ് സലഫി സ്വാഗതവും ഐ.ഐ.സി സെക്രട്ടറി എന്ജി.അന് വര് സാദത്ത് നന്ദിയും പറഞ്ഞു.