- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.അബ്ദുസ്സലാം സുല്ലമി വിജ്ഞാന വിസ്മയം- അറിയേണ്ടതും അറിയിക്കേണ്ടതും' ഐ.ഐ.സി സംഗമം
കുവൈത്ത് : അറിവിന്റെ ആഴങ്ങളിൽ നിന്ന് കരസ്ഥമാക്കിയതെല്ലാം ജീവിതത്തിലൂടെയും നാവിലൂടെയും തൂലികയിലൂടെയും സമൂഹത്തിനു സമ്മാനിച്ച കേരളം കണ്ട ഒരു മഹാനായ പണ്ഡിതനായിരുന്നു അബ്ദുസ്സലാം സുല്ലമിയെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്റര് കേന്ദ്ര സമിതി ഐ.ഐ.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'സുല്ലമി വിജ്ഞാന വിസ്മയം- അറിയേണ്ടതും അറിയിക്കേണ്ടതും' സംഗമം സൂചിപ്പിച്ചു. എഴുത്തിന്റെ കഠിനവഴികളിലൂടെ ഒരു സമൂഹത്തിനു മുഴുവൻ ധൈഷണിക വെളിച്ചം പ്രസരിപ്പിച്ച ലാളിത്യത്തിന്റെയും വിനയത്തിന്റെയും പണ്ഡിതനാണ് എ.അബ്ദുസ്സലാം സുല്ലമി. അന്ധവിശ്വാസാനാചാരങ്ങളെ വിപാടനം ചെയ്യുന്നതിലും പ്രമാണങ്ങളെയും മതാനുഷ്ഠാനകളെയും അടുത്തറിയാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും വളരെ ശ്രദ്ധേയമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. വിശുദ്ധ ഖുർആനിന്റെ ആശയങ്ങൾക്കെതിരെ പല ഭാഗങ്ങളിൽ നിന്നും വെല്ലുവിളികളുണ്ടാവു മ്പോഴൊക്കെ പ്രമാണങ്ങളുടെ കരുത്തുറ്റ പരിചയേന്തിയുള്ള അദ്ദേഹത്തിന്റെ സമീപനം ശ്രദ്ധേയമാണെന്ന് സംഗമം വിശദീകരിച്ചു. ഐ.എസ്.എം വെളിച്ചം ഖ
കുവൈത്ത് : അറിവിന്റെ ആഴങ്ങളിൽ നിന്ന് കരസ്ഥമാക്കിയതെല്ലാം ജീവിതത്തിലൂടെയും നാവിലൂടെയും തൂലികയിലൂടെയും സമൂഹത്തിനു സമ്മാനിച്ച കേരളം കണ്ട ഒരു മഹാനായ പണ്ഡിതനായിരുന്നു അബ്ദുസ്സലാം സുല്ലമിയെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്റര് കേന്ദ്ര സമിതി ഐ.ഐ.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'സുല്ലമി വിജ്ഞാന വിസ്മയം- അറിയേണ്ടതും അറിയിക്കേണ്ടതും' സംഗമം സൂചിപ്പിച്ചു.
എഴുത്തിന്റെ കഠിനവഴികളിലൂടെ ഒരു സമൂഹത്തിനു മുഴുവൻ ധൈഷണിക വെളിച്ചം പ്രസരിപ്പിച്ച ലാളിത്യത്തിന്റെയും വിനയത്തിന്റെയും പണ്ഡിതനാണ് എ.അബ്ദുസ്സലാം സുല്ലമി. അന്ധവിശ്വാസാനാചാരങ്ങളെ വിപാടനം ചെയ്യുന്നതിലും പ്രമാണങ്ങളെയും മതാനുഷ്ഠാനകളെയും അടുത്തറിയാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും വളരെ ശ്രദ്ധേയമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. വിശുദ്ധ ഖുർആനിന്റെ ആശയങ്ങൾക്കെതിരെ പല ഭാഗങ്ങളിൽ നിന്നും വെല്ലുവിളികളുണ്ടാവു മ്പോഴൊക്കെ പ്രമാണങ്ങളുടെ കരുത്തുറ്റ പരിചയേന്തിയുള്ള അദ്ദേഹത്തിന്റെ സമീപനം ശ്രദ്ധേയമാണെന്ന് സംഗമം വിശദീകരിച്ചു.
ഐ.എസ്.എം വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി ഹുസൈൻ കോയ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഐ.ഐ.സി ഉപാധ്യക്ഷൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, സെക്രട്ടറി എൻജി. അൻവർ സാദത്ത്, സയ്യിദ് അബ്ദുറഹിമാൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. ദഅ് വ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും യൂ.പി മുഹമ്മദ് ആമിർ നന്ദിയും പറഞ്ഞു.