- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്‌ലാം, ഖുർആൻ, പ്രവാചകൻ ക്യാംപയിൻ സമാപനം 13 ന് അബ്ബാസിയയിൽ; സാബിക് പുല്ലൂർ മുഖ്യാഥിതി
കുവൈത്ത് : ഇസ്‌ലാം, ഖുർആൻ, പ്രവാചകൻ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ത്രൈമാസ ക്യാംപയിന്റെ സമാപന സമ്മേളനം നവംബർ 13 ന് വെള്ളിയാഴ്ച 5.30 ന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സംഗമത്തിൽ ഖത്തർ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥിയും പ്രമുഖ യുവ പ്രാസംഗികനും മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെന്റ് (എം.എസ്സ്.എം) മലപ്പുറം വെസ്റ്റ് ജില
കുവൈത്ത് : ഇസ്‌ലാം, ഖുർആൻ, പ്രവാചകൻ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ത്രൈമാസ ക്യാംപയിന്റെ സമാപന സമ്മേളനം നവംബർ 13 ന് വെള്ളിയാഴ്ച 5.30 ന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
സംഗമത്തിൽ ഖത്തർ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥിയും പ്രമുഖ യുവ പ്രാസംഗികനും മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെന്റ് (എം.എസ്സ്.എം) മലപ്പുറം വെസ്റ്റ് ജില്ല മുൻ പ്രസിഡന്റുമായ സാബിക് പുല്ലൂർ മുഖ്യ പ്രഭാഷണം നടത്തും. വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.
ഇസ്‌ലാഹി സെന്ററിന്റെ സമ്പൂർണ ഖുർആൻ വിജ്ഞാന പരീക്ഷയായ വെളിച്ചം പരീക്ഷയുടെ പതിനെട്ടാം മെഡ്യൂൽ സംഗമത്തിൽ പ്രകാശനം ചെയ്യും.പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സാൽമിയ മസ്ജിദിൽ ചേർന്ന പ്രോഗ്രാം കമ്മിറ്റി യോഗം വിലയിരുത്തി.
യോഗത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. നജീബ് സ്വലാഹി, ടി.എം അബ്ദുറഷീദ്, മനാഫ് മാത്തോട്ടം, ബദറുദ്ധീൻ പുളിക്കൽ, ഫിറോസ് ചുങ്കത്തറ എന്നിവർ സംസാരിച്ചു.