- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദ് സുദിനത്തിൽ ഐ.ഐ.സി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
കുവൈത്ത്: ഈദ് സുദിനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ മങ്കഫ് സംഗീത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ വിവിധ സംഘന പ്രിതിനിധികളുടെ സാന്നിദ്ധ്യത്തിലൂടെ വേറിട്ട അനുഭവമായിമാറി. സംഗമത്തിൽ ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി മുഖ്യാതിഥിയായിരുന്നു. സങ്കുചിതത്വത്തിന്റെയും സ്വാർത്ഥതയുടെയും ഭീകരതയുടെയും അസഹിഷ്ണുതയുടെയും ചിന്തകൾക്ക് അറുതി വരുത്തി വിശാല മനസ്‌കതയുടെയും സൗർഹാർദ്ദത്തിന്റെയും മേഖലകൾ കണ്ടെത്താനും പാരസ്പര്യത്തിലൂടെ ജീവിക്കാനുള്ള ആഹ്വാനമായിരിക്കണം സമൂഹത്തിൽ ഉണ്ടാവേണ്ടതെന്ന് ഡോ. ജാബിർ അമാനി വിശദീകരിച്ചു. മതമോ ജാതിയോ ഇല്ലാത്ത തീവ്രവാദത്തിന് പിന്നിൽ പാശ്ചാത്യ ലോകത്തിന്റെ ശരിയായ അജണ്ടയുണ്ടെന്ന് സൗഹൃദ കൂട്ടായ്മയിൽ സംസാരിച്ച മുനീർ തുരുത്തി പറഞ്ഞു. തീർത്ഥാടന കേന്ദ്രമായ ഈ ലോകത്തിന് അപ്പുറം മറ്റൊരു ലോകമാണ് നമ്മുടെ ലക്ഷ്യമെന്നും ഇത്തരം കൂട്ടായ്മകൾ ഐക്യവും സ്‌നേഹവും വിളിച്ചോതുമെന്ന് ജോൺസൺ സൂചിപ്പിച്ചു. ശ്രീനാരായണ ഗുരു പരസ്പര സഹകരണത്തിന് ഊന്നൽ നൽകിയെന്നും ഇസ്ലാം ശാന്തിയാണ് പ്രചരിപ്പിക്കുന്
കുവൈത്ത്: ഈദ് സുദിനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ മങ്കഫ് സംഗീത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ വിവിധ സംഘന പ്രിതിനിധികളുടെ സാന്നിദ്ധ്യത്തിലൂടെ വേറിട്ട അനുഭവമായിമാറി. സംഗമത്തിൽ ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി മുഖ്യാതിഥിയായിരുന്നു.
സങ്കുചിതത്വത്തിന്റെയും സ്വാർത്ഥതയുടെയും ഭീകരതയുടെയും അസഹിഷ്ണുതയുടെയും ചിന്തകൾക്ക് അറുതി വരുത്തി വിശാല മനസ്‌കതയുടെയും സൗർഹാർദ്ദത്തിന്റെയും മേഖലകൾ കണ്ടെത്താനും പാരസ്പര്യത്തിലൂടെ ജീവിക്കാനുള്ള ആഹ്വാനമായിരിക്കണം സമൂഹത്തിൽ ഉണ്ടാവേണ്ടതെന്ന് ഡോ. ജാബിർ അമാനി വിശദീകരിച്ചു.
മതമോ ജാതിയോ ഇല്ലാത്ത തീവ്രവാദത്തിന് പിന്നിൽ പാശ്ചാത്യ ലോകത്തിന്റെ ശരിയായ അജണ്ടയുണ്ടെന്ന് സൗഹൃദ കൂട്ടായ്മയിൽ സംസാരിച്ച മുനീർ തുരുത്തി പറഞ്ഞു. തീർത്ഥാടന കേന്ദ്രമായ ഈ ലോകത്തിന് അപ്പുറം മറ്റൊരു ലോകമാണ് നമ്മുടെ ലക്ഷ്യമെന്നും ഇത്തരം കൂട്ടായ്മകൾ ഐക്യവും സ്‌നേഹവും വിളിച്ചോതുമെന്ന് ജോൺസൺ സൂചിപ്പിച്ചു. ശ്രീനാരായണ ഗുരു പരസ്പര സഹകരണത്തിന് ഊന്നൽ നൽകിയെന്നും ഇസ്ലാം ശാന്തിയാണ് പ്രചരിപ്പിക്കുന്നതെന്ന് കെ.എ സജി പറഞ്ഞു.
ആത്മീയമായ കാര്യങ്ങൾ പുനർവിചിന്തനത്തിന് വിധേയമാക്കുകയും ശരിയായ ആത്മീയ വിശ്വാസത്തിൽ തീവ്രവാദ പ്രവർത്തനം കടന്നുവരികയില്ലെന്നും ഉല്ലാസ് കുമാർ സൂചിപ്പിച്ചു. ഭീകരത മതത്തിന്റെ പേരിൽ ചാർത്തപ്പെടുകയാണെന്നും ഇത്തരം ക്രൂരത ഒരു മതവും അംഗീകരിക്കുന്നില്ല. ഇസ്ലാം കാരുണ്യത്തിനാണ് പ്രമുഖ്യം നൽകുന്നതെന്ന് സക്കീർ ഹുസൈൻ തുവ്വൂർ സൂചിപ്പിച്ചു. കാലംമുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് അതിന്റെ അലയടികൾ നിത്യജീവിതത്തിൽ വന്നുകൊണ്ടിരിക്കുകയാണെന്നും ശാശ്വത ശാന്തിയാണ് ഇന്ന് അത്യാവശ്യമെന്ന് കൃഷ്ണൻ കടലുണ്ടി പറഞ്ഞു. ഭീകരതയുടെ കുറ്റഭാരം സമൂഹത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്നത് പൊറുപ്പിക്കാനാകില്ലെന്നും സൂക്ഷമതയോടെയാകണം മുന്നോട്ടുള്ള പ്രവർത്തനമെന്നും അബ്ദുൽ ഗഫൂർ വിശദീകരിച്ചു.
ശാസ്ത്രീയവും ബുദ്ധിപരവുമായ സമീപനത്തിലൂടെ വിശദീകരിക്കുന്ന ദൈവീക ഗ്രന്ഥത്തിൽ നിന്ന് മതങ്ങൾ മുഖ്യ അജണ്ടയിൽ നിന്ന് മാറിസഞ്ചരിക്കുമ്പോഴാണ് അസമാധാനം വരുന്നതെന്ന് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ സൂചിപ്പിച്ചു. എ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി.വി അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി പ്രസീഡിയം നിയന്ത്രിച്ചു. മുർഷിദ് മുഹമ്മദ് ഖിറാഅത്ത് നടത്തി.