- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിശാചുക്കളെ ചങ്ങലകളിൽ ബന്ധിക്കുന്നതിലൂടെ പരിവർത്തനം സാധ്യമാക്കാൻ തയ്യാറാകണം; ഐ.ഐ.സി വൈസ് ചെയർമാൻ വി.എ മൊയ്തുണ്ണി
കുവൈത്ത് : നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും സ്വർഗ്ഗവാതിലുകൾ തുറക്കപ്പെടുകയും ചെയ്യുന്ന ഈ അസുലഭ മുഹുർത്തം ഉപയോഗപ്പെടുത്തി തിന്മകളിൽ നിന്ന് മാറി വലിയ പരിവർത്തനത്തിന് സമൂഹം തയ്യാറാകണമെന്ന് ഐ.ഐ.സി വൈസ് ചെയർമാൻ വി.എ മൊയ്തുണ്ണി സൂചിപ്പിച്ചു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പ
കുവൈത്ത് : നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും സ്വർഗ്ഗവാതിലുകൾ തുറക്കപ്പെടുകയും ചെയ്യുന്ന ഈ അസുലഭ മുഹുർത്തം ഉപയോഗപ്പെടുത്തി തിന്മകളിൽ നിന്ന് മാറി വലിയ പരിവർത്തനത്തിന് സമൂഹം തയ്യാറാകണമെന്ന് ഐ.ഐ.സി വൈസ് ചെയർമാൻ വി.എ മൊയ്തുണ്ണി സൂചിപ്പിച്ചു.
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച അഹ്‌ലൻ വസഹ്‌ലൻ യാ റമദാൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തിപുരസരം ഏക ദൈവത്തിലേക്ക് മടങ്ങാനും ലോകരുടെ സന്മാർഗ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ വായിച്ച് തീർക്കാതെ ആശയ തലത്തെ മനസ്സിലാക്കാനും ജീവിതമാക്കി മാറ്റാനും വിശ്വാസികൾ മുന്നോട്ട് വരണമെന്നും മൊയ്തുണ്ണി വിശദീകരിച്ചു.
സമൂഹത്തിൽ ഐക്യവും സ്‌നേഹവും സമാധാന അന്തരീക്ഷവും വളർത്തിയെടുക്കുകയാണ് നോമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച മൗലവി മുഹമ്മദ് അരിപ്ര പറഞ്ഞു. പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
അബ്ദുൽ അസീസ് സലഫി, സാമൂഹ്യ ക്ഷേമ സെക്രട്ടറി എൻ.കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.