കുവൈത്ത് : കേരളത്തിലെ കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐഇ.ആർ) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസ്സ നൂറ് ശതമാനം വിജയം നേടി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ കുട്ടികളും വിജയിച്ചു.

ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയമായിരുന്നു കുവൈത്തിലെ സെന്റർ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പൊതു പരീക്ഷ നടന്നത്.പൊതു പരീക്ഷ സെന്ററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു. വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസം നൽകി.

പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ അദീബ് മുഹമ്മദ്, അൻസഹ് എം, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഹാനി, ഹിബ ഹാഗുർ, ഈമാൻ, തമന്ന, അഹ്മദ് റിസ്വാൻ എന്നിവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മൗലവി സിദ്ധീഖ് പാലത്തോൾ, വി.എ മൊയ്തുണ്ണി, ഇബ്രാഹിം കുട്ടി സലഫി, നജീബ് സ്വലാഹി എന്നിവർ വിതരണം ചെയ്തു.

ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി എൻജി. മുഹമ്മദ് ഹുസൈൻ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, എൻജി. അൻവർ സാദത്ത്, ആദിൽ സലഫി എന്നിവർ സംസാരിച്ചു.