കുവൈത്ത്: ബലിപ്പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ് ലാഹി സെന്റർ ഒരുക്കിയ മർഹ ഈദ് പിക്‌നിക് പ്രത്യേകം സജ്ജമാക്കിയ വഫ്ര ഫാം ഹൗസിൽ നടന്നു. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ അടക്കാനി അധ്യക്ഷത വഹിച്ചു.

ഇൻഡോർ ഔഡ് ഡോർ ഇനങ്ങളിലായിവിവിധയിനം കലാകായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്. ആഘോഷത്തിലെ നീന്തൽ മത്സരവും ചെസ്സ് മത്സരവും വേറിട്ട അനുഭവമായി.

മത്സരങ്ങൾക്ക് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, സുനിൻ ഹംസ, ഇബ്രാഹിം ടി.കെ, ഹൈദർ പാഴേരി, സ്വാലിഹ് വടകര, ഹാഷിം അടക്കാനി, മനാഫ് മാത്തോട്ടം, ജസീർ പുത്തൂർ പള്ളിക്കൽ, മുഹമ്മദ് ബേബി എന്നിവർ നേതൃത്വം നല്കി. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി എൻജി. മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു