- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതത്തിന്റെ സമാധാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുക; ഐ.ഐ.സി പീസ് കോൺഫറൻസ്
കുവൈത്ത് : മത സൗഹാർദത്തിന്റെ നവ്യാനുവങ്ങൾ പകർന്നും വേദഗ്രന്ഥങ്ങൾക്കിടയിലെ ദാർശനിക ഏകതയെ പരിചയപ്പെടുത്തിയും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മതങ്ങളും ലോക സമാധാനവും എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പീസ് കോൺഫറൻസ് സമാപിച്ചു. സംഘർഷ ഭരിതമായ പുതിയ ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മേഖലകൾ കണ്ടെത്താനുള്ള പരിശ്രമങ്ങൾ എല്ലാ ഭാഗത
കുവൈത്ത് : മത സൗഹാർദത്തിന്റെ നവ്യാനുവങ്ങൾ പകർന്നും വേദഗ്രന്ഥങ്ങൾക്കിടയിലെ ദാർശനിക ഏകതയെ പരിചയപ്പെടുത്തിയും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മതങ്ങളും ലോക സമാധാനവും എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പീസ് കോൺഫറൻസ് സമാപിച്ചു. സംഘർഷ ഭരിതമായ പുതിയ ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മേഖലകൾ കണ്ടെത്താനുള്ള പരിശ്രമങ്ങൾ എല്ലാ ഭാഗത്ത് നിന്നുണ്ടാവണമെന്നും വംശത്തിന്റെയും ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും പേരിൽ നടന്നുകൊണ്ടിരിക്കുന്ന പൊങ്ങച്ചങ്ങളെയും മേനിപ്രകടനങ്ങളെയും പ്രതിരോധിപ്പെടേണ്ടതുണ്ടെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മതസന്ദേശങ്ങൾ നൽകുന്ന നന്മയുടെ കിരണങ്ങൾ ശരിയായ രീതിയിൽ സ്വീകരിക്കപ്പെടുന്നേടത്ത് സമാധാനലോകം യാഥാർത്ഥ്യമാകുമെന്നും വിവിധ മത നേതാക്കളെ പങ്കെടുപ്പിച്ച്‌കൊണ്ട് സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പീസ് കോൺഫറൻസ് അഭിനന്ദനമർഹിക്കുന്നുവെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ അംബാസഡർ എച്ച്.ഇ സുനിൽ ജയിൻ പറഞ്ഞു.
ഇസ്‌ലാമിന്റെ സമാധാന സന്ദേശം ലോകത്തിനും വിവിധ മത സമൂഹങ്ങൾക്കും കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം സമ്മേളനങ്ങൾ വളരെ കാലിക പ്രാധാന്യമർഹിക്കുന്നുവെന്ന് കുവൈത്ത് ഔക്കാഫ് ആൻഡ് ഇസ്‌ലാമിക് കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ആദിൽ ഫലാഹ് അഭിപ്രായപ്പെട്ടു. മനുഷ്യ നന്മ ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് കുവൈത്ത്. രാജ്യത്തിനകത്തും പുറത്തും കാരുണ്യത്തിന്റെ മികച്ച മാതൃകകളാണ് അമീറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. പരസ്പരം സഹകരണത്തിനാണ് രാജ്യം മുൻഗണന നൽകുന്നത്. കലഹങ്ങളും തർക്കങ്ങളും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും കളങ്കങ്ങളും അപകീർത്തിയുമാണ് വരുത്തിവെക്കുന്നത്. ന•യുടെയും സമാധാനത്തിന്റെയും കൈമാറ്റങ്ങൾ സാധ്യമാകുന്ന ഇത്തരം കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനത്തിലെ മുഖ്യാതിഥിയും സാമൂഹ്യപ്രവർത്തകനും ഇന്റർഫെയ്ത് ഡയലോഗ് സാരഥിയുമായ സ്വാമി അഗ്നിവേശ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഓൾ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ, കുവൈത്ത് ചർച്ചിലെ ആധരണീയനായ ഫാദർ എബി പോൾ, മത താരതമ്യ പഠന രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ പ്രഭാഷകൻ ബഷീർപട്ടേൽത്താഴം എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകളെയും മാദ്ധ്യമങ്ങളെയും പ്രതിനിധീകരിച്ച് ഷറഫുദ്ധീൻ കണ്ണേത്ത്, അപ്‌സര മഹ്മൂദ്, സിദ്ധീഖ് വലിയകത്ത്, എം ടി മുഹമ്മദ്, ഹംസ പയ്യനൂർ, റാഫി നന്തി, ജോയ് മുണ്ടകാത്ത്, സുരേഷ് മാത്തൂർ, ഷബീർ മണ്ടോളി, ബിജു സ്റ്റീഫൻ, എസ്.എ.പി ആസാദ്, സത്താർ കുന്നിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, മുനീർ അഹ്മദ്, മുഹമ്മദ് റിയാസ്, എൻ.എ മുനീർ, മുഹമ്മദ് അലിമാട്ര, പ്രീതിമോൻ, ഇബ്രാഹം കുന്നിൽ, എ.കെ ജോൺസൻ എന്നിവർ പ്രസിഡിയം അലങ്കരിച്ചു.
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ഫിറോസ് ചുങ്കത്തറ, സയ്യിദ് അബ്ദുറഹിമാൻ, സൈദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. മുഹമ്മ് റഫീഖ് കൊയിലാണ്ടി ഖിറാഅത്ത് നടത്തി.