കുവൈത്ത് : വ്യത്യസ്ഥരായ ആറ് ഖാരിഉകളുടെ ഖുർആൻ പാരായണത്തോടെയും വീഡിയോ പ്രദർശനത്തോടെയും കൂടി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ ശാഖ സംഘടിപ്പിച്ച ഖുർആൻ സദസ്സ് ശ്രദ്ധേയമായി. ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഖുർആനിലെ അസ്സുമർ അധ്യായത്തിന്റെ അർത്ഥവും ആശയവും ഉൾകൊള്ളിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്.

സംഗമം മെട്രൊ ഹോസ്പിറ്റൽ എം.ഡി ഹംസ പയ്യനൂർ ഉദ്ഘാടനം ചെയ്തു. ഐഹിക ജീവിതം സമ്പാദ്യങ്ങളുടെ നീണ്ട വേളയാണെന്നും ഉപകരാ പ്രദമായതിലും സമൂഹ നന്മക്കാവശ്യമായതിലും ഓരോരുത്തരും ശ്രദ്ധ ചെലുത്തേണ്ടതാണ്. നിരവധി ആളുകൾക്ക് ജീവിതത്തിന്റെ പകുതിയിലധികം പ്രവാസത്തിൽ അകപ്പെട്ടു പോകുന്നുവെങ്കിലും പാരത്രിക വിജയത്തിന് ആവശ്യമായ ഘടകങ്ങളിലാണ് കൂടുതൽ പരിഗണന നൽകേണ്ടതെന്നും അതിലൂടെ മാത്രമെ ശാശ്വത വിജയം കരസ്ഥമാക്കാനാകൂവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഹംസ പയ്യനൂർ സൂചിപ്പിച്ചു.

സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ക്ലാസിന് നേതൃത്വം നൽകി. ഖുർആൻ പഠിതാക്കളും ഇസ്ലാഹി മദ്രസ്സ വിദ്യാർത്ഥികളുമായ എൻജി. ലബീബ് തൃശൂർ, എൻജി. സൈദ് മുഹമ്മദ്, റാസി അബ്ദുറഹിമാൻ, ഹാനി ഹംസ, അയ്യൂബ് മൊയ്തീൻ, ഹാഷിൽ യൂനുസ് എന്നിവരാണ് മധുരമായ ഈണത്തിലൂടെ ഖുർആൻ പാരായണം നടത്തിയത്. ഖാരിഉകൾക്കുള്ള സമ്മാനങ്ങൾ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് വിതരണം ചെയ്തു.

ഫർവാനിയ യൂണിറ്റ് പ്രസിഡന്റ് എൻജി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് സ്വാഗതവും നബീൽ നന്ദിയും പറഞ്ഞു