- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംടിയുടെ വൈബ് സൈറ്റും മദ്രാസ് ഐഐടി സൈറ്റും പാക് സംഘം ഹാക് ചെയ്തു; എംടിക്കെതിരെ ബിജെപി വിമർശനം തുടരുന്നതിനിടെ സൈറ്റ് ഹാക് ചെയ്തത് കാശ്മീരി ചീറ്റാ സംഘം; ശക്തമായി തിരിച്ചടിക്കാൻ ആഹ്വാനം നൽകി മലയാളി സൈബർ പോരാളികൾ
തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ബെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. http://mtvasudevannair.com/ എന്ന ഔദ്യോഗിക വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഞങ്ങളെ തോൽപ്പിക്കാനാവില്ലെന്നും ടീം പാക്ക് സൈബർ അറ്റാക്കേഴ്സാണ് തങ്ങളെന്നുമാണ് സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശം. ഇങ്ങനെ എഴുതിയിരിക്കുന്നതിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വെബ്സൈറ്റ് ഹാക്ക് ചെയ്ത കാശ്മീരി ചിറ്റ എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരിഷ്‌കാരങ്ങളെ അതിരൂക്ഷമായി വിമർശിച്ചതിനു തൊട്ടു പിന്നാലെയാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങൾ ആരും എതിർക്കാൻ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിർശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാൻ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിർപ്പുകൾ ഓരോ കാലത്തും ഉയർന്ന
തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ബെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. http://mtvasudevannair.com/ എന്ന ഔദ്യോഗിക വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഞങ്ങളെ തോൽപ്പിക്കാനാവില്ലെന്നും ടീം പാക്ക് സൈബർ അറ്റാക്കേഴ്സാണ് തങ്ങളെന്നുമാണ് സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശം. ഇങ്ങനെ എഴുതിയിരിക്കുന്നതിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വെബ്സൈറ്റ് ഹാക്ക് ചെയ്ത കാശ്മീരി ചിറ്റ എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരിഷ്‌കാരങ്ങളെ അതിരൂക്ഷമായി വിമർശിച്ചതിനു തൊട്ടു പിന്നാലെയാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങൾ ആരും എതിർക്കാൻ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിർശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാൻ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിർപ്പുകൾ ഓരോ കാലത്തും ഉയർന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവർ മാത്രമല്ല റിസർവ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്ന് എംടി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് എംടിക്കെതിരെ സംഘപരിവാർ, ബിജെപി നേതാക്കളുടെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു.
മദ്രാസ് ഐഐടിയുടെ വൈബ്‌സൈറ്റും ഹാക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പാക് അനുകൂലികൾ വ്യാഴാഴ്ചയാണ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്തവയിൽ പല സൈറ്റുകളുടെ പ്രവർത്തനം ഇനിയും പൂർവസ്ഥിതിയിൽ എത്തിയിട്ടില്ല. 'പാക്കിസ്ഥാൻ സിന്ദാബാദ്', 'പാക് ഹാക്കർമാരുടെ ശക്തി നിങ്ങൾക്കറിയില്ല' തുടങ്ങിയ സന്ദേശങ്ങളാണ് ഹാക്ക് ചെയ്ത സൈറ്റുകളിൽ പോസ്‌ററ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നത് തുടർക്കഥയാകുമ്പോൾ ശക്തമായി തിരിച്ചടിക്കുമെന്നാണ് സൈബർ പോരാളുകൾ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ സൈബർ പോരാളികളാണ് ഹാക്കർമാർക്കെതിരെ പ്രതികരണ ശബ്ദമുയർത്തിയത്. ഇലക്ഷൻ കമ്മീഷൻ ഓഫ് പാക്കിസ്ഥാനും ഹാക്ക് ചെയ്തിരുന്നു. ബ്രൂസ് ഹാമോൻ(ഡ്രാഗൺബഗോസ്റ്റ്), ജോജോ അണ്ണൻ, മാക്‌സ് ടെനിസൺ, ജസ്റ്റിസ്, കുട്ടിച്ചാത്തൻ, ഹാക്കിതുമ്പ(സ്പാമേഷ്ബഹാക്കി), തുടങ്ങിയ മല്ലു സൈബർ സോളജിയേഴ്‌സിലെ ഹാക്കർ മാരുടെ ടീം ആണ് ഹാക്കിങ്ങിന് പിന്നിൽ എന്നാണ് ലഭിക്കുന്ന വാർത്തകൾ.
കഴിഞ്ഞ വർഷം 200 ഓളം പാക്കിസ്ഥാൻ സൈറ്റ് ഒരുമിച്ച് ഹാക്ക് ചെയ്തതായും ഇപ്പോൾ ഗവണ്മെന്റ് സൈറ്റുകൾ ആണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത് എന്ന് സ്ഥിരികരിക്കാത്ത വാർത്തകളും ഉണ്ട്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും കൊച്ചി വിമാനത്താവള സൈറ്റുൾപ്പെടെ ഹാക്ക് ചെയ്യാൻ ശ്രമം നടത്തുകയും ചെയ്ത പാക് ഹാക്കർമാർക്ക് തകർപ്പൻ മറുപടി മലയാളി ഹാക്കർമാർ കഴിഞ്ഞ ദിവസം നൽകിയിരുന്നു. കളി കേരളത്തിനോട് വേണ്ടെന്നും ഞങ്ങളുടെ സൈറ്റിൽ തൊട്ടുകളിച്ചാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും ഇത് മലയാളി ഡാ.. എന്നുമെല്ലാം പ്രഖ്യാപിച്ച് പാക്കിസ്ഥാന്റെ 34 സൈറ്റുകൾ ഹാക്ക് ചെയ്താണ് മലയാളി സൈബർ പോരാളികൾ പാക്കിസ്ഥാനോട് പകരംവീട്ടിയത്.
പാക്കിസ്ഥാൻ ഹാക്കർമാർ കയറിക്കളിച്ചത് കേരളത്തിലെ ഡി ഗ്രേഡ് സൈറ്റ് ആണെങ്കിലും കിട്ടിയതിനേക്കാൾ കൂടുതൽ തിരിച്ചു കൊടുക്കുന്നത് മലയാളികൾക് പണ്ടേ ഉള്ള സ്വഭാവം ആണെന്ന് വ്യക്തമാക്കിയായിരുന്നു തിരിച്ചടി. പാക് സർക്കാർ ഉടമസ്ഥതിയിലുള്ള സൈറ്റുകൾ ഹാക്കു ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.