- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കു മേൽ പ്രതിദിന പിഴ ചുമത്തുന്നു; ഓരോ ദിവസവും രണ്ടു ദിനാർ വീതം പിഴ ഈടാക്കാം
കുവൈത്ത് സിറ്റി: കുവൈത്തിൽ സെപ്റ്റംബർ ഒന്നിനുശേഷം ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പ്രതിദിന പിഴ ചുമത്തുന്നു. ഓരോ ദിവസവും രണ്ടു ദിനാർ വീതമാണ് പിഴ ഈടാക്കുക. ഇഖാമ കാലാവധി കഴിഞ്ഞവർക്ക് നവംബർ 30 വരെ സ്വഭാവിക എക്‌സ്റ്റൻഷൻ അനുവദിച്ചിരുന്നു. പ്രത്യേക അപേക്ഷ നൽകാതെ തന്നെ സ്വാഭാവിക എക്‌സ്റ്റൻഷൻ നൽകുന്ന സംവിധാനമായിരുന്നു പ്രാബല്യത്തിലാക്കിയത്.
മാനുഷിക പരിഗണനവെച്ചും താമസകാര്യ ഓഫിസിൽ കൂടുതൽ ആളുകൾ ഒത്തുകൂടി തിരക്കുണ്ടാവുന്നത് ഒഴിവാക്കാനുമാണ് വിസ കാലാവധി നീട്ടിനൽകിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായും താമസകാര്യാലയത്തിൽ നേരിട്ടെത്തിയും വിസ പുതുക്കാവുന്നതാണ്.
ഇത് ഉപയോഗപ്പെടുത്താതെ സ്വാഭാവിക എക്‌സ്‌റ്റെൻഷൻ പ്രതീക്ഷിച്ചിരുന്നവരാണ് വെട്ടിലായത്. സെപ്റ്റംബർ ഒന്നിന് ശേഷമുള്ള ഓരോ ദിവസത്തിനും രണ്ട് ദീനാർ വീതം പിഴ അടക്കേണ്ടി വരും. സെപ്റ്റംബർ ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്ക് നവംബർ 30 വരെ സ്വാഭാവിക എക്‌സ്‌റ്റെൻഷൻ നൽകിയിട്ടുണ്ട്.
സന്ദർശക വിസയിലെത്തി കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാന സർവിസുകൾ നിലച്ച് കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി കഴിഞ്ഞ മറ്റു നിരവധിപേർക്കും സ്വാഭാവിക എക്‌സ്‌റ്റെൻഷൻ ആശ്വാസമായിരുന്നു.
കുവൈത്തിൽ മാർച്ച് ഒന്ന് മുതലാണ് മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മാസം സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും കാലാവധി നീട്ടിനൽകിയത്. നവംബർ 30ന് ശേഷം നീട്ടിനൽകില്ലെന്നും ഈ കാലാവധിക്കകം സന്ദർശക വിസയിലുള്ളവർ തിരിച്ചുപോവണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.