- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരന് മമ്മൂക്കാന്ന് പറഞ്ഞാൽ പടപൊരുതി ജയിക്കാനുള്ള ഒരു പ്രചോദനമാണ്; മോഹൻലാലിന് പിന്നാലെ മമ്മൂക്ക ആരാധകരുടെ കഥയുമായി ഇക്കയുടെ ശകടം; അപ്പാനി ശരത് നായകനാകുന്ന ചിത്രത്തിന്റെ ടീസർ കാണാം
മോഹൻലാലിന് പിന്നാലെ മമ്മൂക്ക ആരാധകരടെ കഥയുമായി എത്തുന്ന ഇക്കയുടെ ശകടവും റിലീസിന് ഒരുങ്ങുകയാണ്.ശരത് അപ്പാനി, ഡൊമിനിക് തൊമ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബർ ആദ്യവാരം തിയറ്ററുകളിലെത്തും. റിലീസിന് മുമ്പായി എത്തിയ ടീസർ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. സാധാരണക്കാരന് മമ്മൂക്കാന്ന് പറഞ്ഞാൽ പടപൊരുതി ജയിക്കാനുള്ള ഒരു പ്രചോദനമാണ് എന്ന മാസ് ഡയലോഗുമായി എത്തിയ ടീസർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രിൻസ് അവറാച്ചൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപ്പാനി ശരത്താണ് ചിത്രത്തിൽ മമ്മൂട്ടി ആരാധകനായി വേഷമിടുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷനിലെ നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു ടാക്സി ഡ്രൈവറായാണ് അപ്പാനി ശരത്ത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ജിബ്രൂട്ടൻ ഗോകുലൻ അവതരിപ്പിക്കുന്നുണ്ട്.
മോഹൻലാലിന് പിന്നാലെ മമ്മൂക്ക ആരാധകരടെ കഥയുമായി എത്തുന്ന ഇക്കയുടെ ശകടവും റിലീസിന് ഒരുങ്ങുകയാണ്.ശരത് അപ്പാനി, ഡൊമിനിക് തൊമ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബർ ആദ്യവാരം തിയറ്ററുകളിലെത്തും. റിലീസിന് മുമ്പായി എത്തിയ ടീസർ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
സാധാരണക്കാരന് മമ്മൂക്കാന്ന് പറഞ്ഞാൽ പടപൊരുതി ജയിക്കാനുള്ള ഒരു പ്രചോദനമാണ് എന്ന മാസ് ഡയലോഗുമായി എത്തിയ ടീസർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രിൻസ് അവറാച്ചൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപ്പാനി ശരത്താണ് ചിത്രത്തിൽ മമ്മൂട്ടി ആരാധകനായി വേഷമിടുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷനിലെ നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഒരു ടാക്സി ഡ്രൈവറായാണ് അപ്പാനി ശരത്ത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ജിബ്രൂട്ടൻ ഗോകുലൻ അവതരിപ്പിക്കുന്നുണ്ട്.
Next Story