- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്യവട്ടത്തെ 'ഗ്രീൻ ഫീൽഡ് അഹങ്കാരത്തിന്' വെല്ലുവിളിയായി ഐ.എൽ ആൻഡ് എഫ്.എസിന്റെ 91,000കോടിയുടെ കടബാധ്യത; ലോണടയ്ക്കാൻ പണമില്ലെന്ന് തുറന്നു പറഞ്ഞ് സ്പോർട്സ് ഹബ്ബിന്റെ മാതൃകമ്പനി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പിൽ; എല്ലാ ആസ്തികളും കണ്ടുകെട്ടുമ്പോൾ കഴക്കൂട്ടത്തെ പ്രോപ്പർട്ടിയും സീൽ ചെയ്യും; ദേശീയ ഗെയിംസിന്റെ ഭാഗമായെത്തിയ അത്യാധുനിക സ്റ്റേഡിയവും നാശത്തിലേക്കെന്ന് സൂചന; ഇന്ത്യാ-വിൻഡീസ് ഏകദിനത്തിലും പ്രതിസന്ധി
തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അഞ്ചാം മൽസരം നടക്കുന്നത് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് മൈതാനത്താണ്. ഇതിന്റെ ആവേശത്തിലാണ് തിരുവനന്തപുരം കൊല്ലം സ്വദേശികളായ ക്രിക്കറ്റ് പ്രേമികൾ. കളികാണാനുള്ള ടിക്കറ്റ് വിൽപ്പനയും പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടയിൽ കേരളാ ക്രിക്കറ്റ് അസോസിയേഷനും സ്പോർട്സ് ഹബ്ബും തമ്മിൽ പരസ്യ ബോർഡിന്റെ വരുമാനത്തെചൊല്ലി വലിയ തർക്കവുമുണ്ടായി വാർത്തകളിൽ നിറഞ്ഞു നിന്നു. തർക്കങ്ങളും വിവാദങ്ങളും നിലനിൽക്കുമ്പോൾ എല്ലാവരെയും നിരാശപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വലിയ പ്രതിസന്ധിയിലേക്കാണ് കടന്നു പോകുന്നത്. സ്റ്റേഡിയം നടത്തിപ്പുകാരായ സ്പോർട്സ് ഹബ്ബിന്റെ മുഖ്യ നടത്തിപ്പുകാരായ ഐ.എൽ ആൻഡ് എഫ്.എസ്(ഇൻഫ്രാസ്ട്രക്ച്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡ്)ന്റെ സാമ്പത്തിക ബാധ്യതയാണ് ഇതിന് കാരണം. ഐ.എൽ ആൻഡ് എഫ്.എസ് ഗ്രൂപ്പിന് വൻ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. 91,000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. ഐ.എൽ ആൻഡ് എഫ്.എ
തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ അഞ്ചാം മൽസരം നടക്കുന്നത് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് മൈതാനത്താണ്. ഇതിന്റെ ആവേശത്തിലാണ് തിരുവനന്തപുരം കൊല്ലം സ്വദേശികളായ ക്രിക്കറ്റ് പ്രേമികൾ. കളികാണാനുള്ള ടിക്കറ്റ് വിൽപ്പനയും പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടയിൽ കേരളാ ക്രിക്കറ്റ് അസോസിയേഷനും സ്പോർട്സ് ഹബ്ബും തമ്മിൽ പരസ്യ ബോർഡിന്റെ വരുമാനത്തെചൊല്ലി വലിയ തർക്കവുമുണ്ടായി വാർത്തകളിൽ നിറഞ്ഞു നിന്നു. തർക്കങ്ങളും വിവാദങ്ങളും നിലനിൽക്കുമ്പോൾ എല്ലാവരെയും നിരാശപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വലിയ പ്രതിസന്ധിയിലേക്കാണ് കടന്നു പോകുന്നത്.
സ്റ്റേഡിയം നടത്തിപ്പുകാരായ സ്പോർട്സ് ഹബ്ബിന്റെ മുഖ്യ നടത്തിപ്പുകാരായ ഐ.എൽ ആൻഡ് എഫ്.എസ്(ഇൻഫ്രാസ്ട്രക്ച്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡ്)ന്റെ സാമ്പത്തിക ബാധ്യതയാണ് ഇതിന് കാരണം. ഐ.എൽ ആൻഡ് എഫ്.എസ് ഗ്രൂപ്പിന് വൻ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. 91,000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. ഐ.എൽ ആൻഡ് എഫ്.എസിന് 35,000 കോടി രൂപയും ഐ.എൽ ആൻഡ് എഫ്.എസ് ഫിനാൻഷ്യൽ സർവ്വീസിന് 17,000 കോടി രൂപയുടെയും കടം ഉണ്ട്. സിഡ്ബി(സ്മാൾ ഇൻഡുസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ)യിൽ നിന്നും വായ്‌പ്പയെടുത്തിരുന്നു. ഇവിടെയും 3600 കോടി രൂപ നൽകാനുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി തങ്ങൾക്ക് നേരിട്ട് കട ബാധ്യത കൊടുത്ത തീർക്കാൻ നിർവ്വാഹമില്ലെന്ന് കാട്ടി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെ സിഡ്ബി റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു. ഇതോടെ കമ്പനിയുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും ജപ്തി ഭീഷണിയുടെ നിഴലിലാകും. കമ്പനിയുടെ ആസ്തികൾ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാകും. അങ്ങനെ വന്നാൽ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവവും സീൽ ചെയ്യേണ്ടി വരും. ഇതോടെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തെ ചൊല്ലിയുള്ള അഹങ്കാരം പറച്ചിലുകൾക്ക് വിരമമാകും.
ജപ്തി നടപടികൾ തുടർന്നാൽ സ്റ്റേഡിയത്തിന്റെ പരിപാലനവും അവതാളത്തിലാവും. കോടികൾ മുടക്കി മോടി പിടിപ്പിച്ച സ്റ്റേഡിയം ഇതോടെ നശിച്ചു വെണ്ണീറാകും. പച്ചപ്പ് നിറഞ്ഞ മൈതാനം കളിക്കാർക്ക് ഏറെ അനുയോജ്യമാണ്. ക്രിക്കറ്റും ഫുഡ്ബോളും കളിക്കാൻ പറ്റുന്ന രീതിയിലാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. ഇത്രയും മികച്ച സ്റ്റേഡിയം നഷ്ട്ടപ്പെടുന്നത് കേരളത്തിന് വലിയ നഷ്ടം തന്നെയായിരിക്കും. ദേശീയ ഗെയിംസിന്റെ ഭാഗമായാണ് ഈ ഗ്രൗണ്ട് നിർമ്മിച്ചത്. വലിയ അഭിപ്രായവും ദേശീയ തലത്തിൽ സ്റ്റേഡിയും നേടിയെടുത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നായി വിലയിരുത്തുകയും ചെയ്തു.
സ്റ്റേഡിയം നിൽക്കുന്ന സ്ഥലം മാത്രമേ സർക്കാരിന്റെതായിട്ടുള്ളൂ. അവിടെ നടത്തിയിരിക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തികളും ഐ.എൽ ആൻഡ് എഫ്.എസ് ആണ്. അതിനാൽ ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയാൽ സ്റ്റേഡിയം കൂടി അറ്റാച്ച് ചെയ്യും. അങ്ങനെ വന്നാൽ സ്റ്റേഡിയത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കും. ഈ സാഹചര്യത്തിൽ ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് മത്സരവും പ്രതിസന്ധിയിലാവും. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയിലെ ആദ്യത്തെ ഡിബിഓടി(ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസഫർ) സ്റ്റേഡിയമാണ്. 50,000 കാണികളെ ഉൾക്കൊള്ളാനാകുന്ന സ്റ്റേഡിയം 2015 ലെ ദേശീയ ഗയിംസിനും സാഫ് ചാൻപ്യൻഷിപ്പിനും വേദിയായിട്ടുണ്ട്.
അതേ സമയം സ്റ്റേഡിയം നഷ്ടപ്പെടുത്താൻ സമ്മതിക്കില്ല എന്നാണ് തിരുവനന്തപുരം നിവാസികളുടെ പ്രതികരണം. രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം സംരക്ഷിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വലിയ പ്രതിഷേധങ്ങൾക്ക് തലസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ക്രിക്കറ്റ് പ്രേമികൾ പറഞ്ഞു.