- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പരിക്കേറ്റവർ പറഞ്ഞത് ആടു കുത്തിയെന്ന്; പരിശോധനയിൽ തെളിഞ്ഞത് കത്തിക്കുത്തും; ഇളംദേശം സ്വദേശികൾക്ക് കുത്തേറ്റസംഭവത്തിനു പിന്നിലെ ദുരൂഹതയുടെ ചുരളഴിക്കാൻ പൊലീസ്
തൊടുപുഴ: ഇളംദേശം സ്വദേശികൾക്ക് കുത്തേറ്റസംഭവത്തിനു പിന്നിലെ ദുരൂഹതയുടെ ചുരളഴിക്കാൻ പൊലീസ് ഇടപെടൽ ശക്തം. ഇന്നലെ സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലർച്ച 1 മണിയോടുത്താണ് ഇളംദേശം സ്വദേശികളായ ഫൈസൽ,അൻസൽ എന്നിവർക്ക് കുത്തേറ്റത്. വെട്ടിമറ്റത്ത് താമസിച്ചുവരുന്ന ദീപക്ക്, ഇയാളുടെ വീട്ടൽവച്ച് ഇവരെ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. ഇതുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പകൽപോലും ആൾസഞ്ചാരം കുറഞ്ഞ പ്രദേശത്ത് ഒറ്റയ്ക്കു താമസിച്ചുവരുന്ന തടിപ്പണിക്കാരനായ ദീപക്കിന്റെ വീട്ടിൽ അൻസിലും ഫൈസലും ആർദ്ധരാത്രിയിൽ എത്തിയത് എന്തിനെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ദീപക്ക് നേരത്തെയുണ്ടായിരുന്ന ഒരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നെന്നും കോവിഡ് പിടിപെട്ടതിനാൽ ഇയാളെ സ്വന്തം ജാമ്യത്തിൽ ജയിലിൽ നിന്നും വിട്ടയക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഫൈസൽ കോലഞ്ചേരി കോലഞ്ചരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടാൽ ഇന്ന് ഇയാളുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. സംഭവം പുറത്തുവന്നതിനെത്തുടർന്ന് പരിക്കേറ്റ അൻസിലിനെയും വീട്ടുടമ ദീപക്കിനെയും കണ്ടെത്തുന്നതിന് പൊലീസ് ഇന്നലെ നടത്തിയ നീക്കം വിഫലമാവുകയായിരുന്നു.
അൻസലിനെ പൊലീസ് മൊബൈലിൽ വിളിച്ചപ്പോൾ എടുത്തെങ്കിലും വിവരം തിരക്കിയതോടെ ഇയാൾ മൊബൈൽ സ്വച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് പൊലീസിന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാൾ എത്താൻ സാധ്യതയുള്ള വീടുകളിലും സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിക്കേറ്റ അൻസിൽ പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്താതെ മുങ്ങിയതിനുപിന്നിൽ ബാഹ്യഇടപെടലുണ്ടെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.
ആദ്യം ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയതെന്നും ആടിനെ വണ്ടിയിൽ നിന്ന് ഇറക്കുമ്പോൾ കുത്തേറ്റു എന്നാണ് ഇവർ ഡോക്ടറെ ധരിപ്പിച്ചതെന്നും സംശയം തോന്നിയ ഡോക്ടർ കൂടുതൽ വിവരങ്ങൾ തിരക്കിയെങ്കിലും മറുപിടി നൽകാൻ ഇരുവരും കൂട്ടാക്കിയില്ലെന്നുമാണ് സൂചന.
സംഭവത്തിൽ ഭരപക്ഷ രാഷ്ട്രീയ ഇടപെടലുണ്ടെന്നും സംഭവം ലഘൂകരിക്കുന്നതിനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ടെന്നുമുള്ള ആരോപണവും ശക്തമാണ്.ഈ മേഖലയിൽ ലഹരിവിൽപ്പനയും ഉപയോഗവും വ്യാപകമാണെന്നും ഇതെത്തുടർന്ന് അടിപിടികളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തുടർക്കഥയാണെന്നും തിങ്കളാഴ്ച രാത്രിയിൽ നടന്നത് ഇതിന്റെ തുടർച്ചയാവാമെന്നും മ്റ്റുമുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്്.
ഭരണ-പ്രിതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ പരസ്യമായും രഹസ്യമായും ഇത്തരക്കാരെ പിൻതുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതാണ് മേഖലയിൽ ലഹരിമാഫിയ പ്രവർത്തനം സജീവമാവാൻ കാരണമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.
മറുനാടന് മലയാളി ലേഖകന്.