- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗിന്നസ് പക്രുവിന്റെ മേക്ക് ഓവറുമായി ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി; ബോൾഡ് ലുക്കിൽ പക്രുവെത്തുന്നത് മാധവ രാംദാസ് ചിത്രത്തിൽ
നിരൂപക പ്രശം നേടിയ മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാംദാസിന്റെ പുതിയ ചിത്രം ഇളയരാജയുടെ ഫസ്റ്റ് ലുക്കെത്തി. പോസ്റ്ററിൽ ബോൾഡ് ലുക്കിലാണ് ഗിന്നസ് പക്രു എത്തിയിരിക്കുന്നത്. പക്രുവിനെ എന്ത് കഥാപാത്രമായാണ് അവതരിപ്പിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് മാധവ് രാംദാസ് തന്റെ ചിത്രങ്ങളിൽ സാധാരണയായി ഉൾപ്പെടുത്താറുള്ളത്. ഒരു കോടതി മുറിയിൽ നടക്കുന്ന വിചാരണയുടെ കഥ പറഞ്ഞ ചിത്രമാണ് മേൽവിലാസം. ജാതിവിവേചനവും മേലുദ്യോഗസ്ഥരുടെ പീഡനവും ഉൾപ്പെടെ വിഷയങ്ങളായിരുന്നു ഈ ചിത്രത്തിൽ. ആരോഗ്യമേഖലയിലെ ദുഷ്പ്രവണതകൾ ചൂണ്ടിക്കാട്ടുന്ന ചിത്രമായിരുന്നു അപ്പോത്തിക്കിരി. മേൽവിലാസത്തിൽ സുരേഷ് ഗോപി, തലൈവാസൽ വിജയ്, പാർഥിപൻ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. അപ്പോത്തിക്കിരിയിൽ സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രൻസ്, ആസിഫ് അലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് ഗിന്നസ് പക്രുവിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടൊരു സിനിമ പുറത്തിറങ്ങ
നിരൂപക പ്രശം നേടിയ മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാംദാസിന്റെ പുതിയ ചിത്രം ഇളയരാജയുടെ ഫസ്റ്റ് ലുക്കെത്തി. പോസ്റ്ററിൽ ബോൾഡ് ലുക്കിലാണ് ഗിന്നസ് പക്രു എത്തിയിരിക്കുന്നത്. പക്രുവിനെ എന്ത് കഥാപാത്രമായാണ് അവതരിപ്പിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് മാധവ് രാംദാസ് തന്റെ ചിത്രങ്ങളിൽ സാധാരണയായി ഉൾപ്പെടുത്താറുള്ളത്. ഒരു കോടതി മുറിയിൽ നടക്കുന്ന വിചാരണയുടെ കഥ പറഞ്ഞ ചിത്രമാണ് മേൽവിലാസം. ജാതിവിവേചനവും മേലുദ്യോഗസ്ഥരുടെ പീഡനവും ഉൾപ്പെടെ വിഷയങ്ങളായിരുന്നു ഈ ചിത്രത്തിൽ. ആരോഗ്യമേഖലയിലെ ദുഷ്പ്രവണതകൾ ചൂണ്ടിക്കാട്ടുന്ന ചിത്രമായിരുന്നു അപ്പോത്തിക്കിരി. മേൽവിലാസത്തിൽ സുരേഷ് ഗോപി, തലൈവാസൽ വിജയ്, പാർഥിപൻ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. അപ്പോത്തിക്കിരിയിൽ സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രൻസ്, ആസിഫ് അലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറെ നാളുകൾക്ക് ശേഷമാണ് ഗിന്നസ് പക്രുവിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടൊരു സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.



