- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേറിട്ട ലുക്കിൽ ഗിന്നസ് പക്രു; അഭിനേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ട് ഇളയരാജ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി നടൻ
മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ് രാംദാസ് ഒരുക്കുന്ന പുതിയ ചിത്രം ഇളയരാജയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗിന്നസ് പക്രു തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ മോഷൻ പോസ്റ്റർ ആരാധകർക്ക് പങ്കുവെച്ചത്. ചിത്രത്തിലെ പക്രു ഉൾപ്പടെയുള്ളവർ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെയെല്ലാം മോഷൻ പോസ്റ്റർ വീഡിയോയിൽ കാണിക്കുന്നുണ്ട്. എല്ലാവരുടേയും ഡയലോഗുമുണ്ട്. ഈ പണത്തിലും പവറിലുമൊന്നും വല്യ കാര്യമൊന്നുമില്ലെന്ന പക്രുവിന്റെ കഥാപാത്രമായ വനജന്റെ വാക്കുകളിലാണ് വീഡിയോ അവസാനിക്കുന്നത്. വനജൻ എന്ന ശക്തമായ കഥാപാത്രമായാണ് പക്രു ചിത്രത്തിൽ അഭിനയിക്കുന്നത്. മാധവ് രാംദാസിന്റെ കഥയ്ക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് സുദീപ് ടി ജോർജ്ജാണ്. സജിത്ത് കൃഷ്ണയും ജയരാജ് ടി കൃഷ്ണനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിങ് ശ്രീനിവാസ് കൃഷ്ണയും നിർവ്വഹിക്കും. രതീഷ് വേഗയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ് രാംദാസ് ഒരുക്കുന്ന പുതിയ ചിത്രം ഇളയരാജയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗിന്നസ് പക്രു തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ മോഷൻ പോസ്റ്റർ ആരാധകർക്ക് പങ്കുവെച്ചത്.
ചിത്രത്തിലെ പക്രു ഉൾപ്പടെയുള്ളവർ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെയെല്ലാം മോഷൻ പോസ്റ്റർ വീഡിയോയിൽ കാണിക്കുന്നുണ്ട്. എല്ലാവരുടേയും ഡയലോഗുമുണ്ട്. ഈ പണത്തിലും പവറിലുമൊന്നും വല്യ കാര്യമൊന്നുമില്ലെന്ന പക്രുവിന്റെ കഥാപാത്രമായ വനജന്റെ വാക്കുകളിലാണ് വീഡിയോ അവസാനിക്കുന്നത്.
വനജൻ എന്ന ശക്തമായ കഥാപാത്രമായാണ് പക്രു ചിത്രത്തിൽ അഭിനയിക്കുന്നത്. മാധവ് രാംദാസിന്റെ കഥയ്ക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് സുദീപ് ടി ജോർജ്ജാണ്.
സജിത്ത് കൃഷ്ണയും ജയരാജ് ടി കൃഷ്ണനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിങ് ശ്രീനിവാസ് കൃഷ്ണയും നിർവ്വഹിക്കും. രതീഷ് വേഗയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.