- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസ് രഹസ്യ വിവാഹം നടത്തിയോ? ആസ്ട്രേലിയൻ ഫോട്ടോഗ്രാഫറുമായുള്ള നടിയുടെ വിവാഹം കഴിഞ്ഞെന്ന് റിപ്പോർട്ട്
ആസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്ര്യൂ നീബോണുമായുള്ള ഇലിയാനയുടെ പ്രണയം നടി നേരത്തെ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്. 2014ൽ പ്രണയം തുടങ്ങിയ കാലത്തു തന്നെ അതു തുറന്നു സമ്മതിക്കാൻ ഇലിയാന തയാറായിരുന്നു. പിന്നീട് ആൻഡ്ര്യൂ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരെയും ഒരുമിച്ചുള്ള ചിത്രങ്ങൾ കൂടി പങ്ക് വച്ചതോടെ ഇവരുടെ പ്രണയം ഉറപ്പായിരുന്നു. എന്നാലിപ്പോൾ ഇല്യാനയും ആന്ഡ്രുവും രഹസ്യ വിവാഹം ചെയ്‌തെന്നാണ് ചൂടൻ വാർത്തയായിരിക്കുന്നത്. ഇരുവരും ആസ്‌ട്രേലിയയിൽ വച്ച് സ്വകാര്യമായ ചടങ്ങളിൽ വിവാഹിതരായി എന്നാണ് കേൾക്കുന്നത്. അതും കഴിഞ്ഞ വർഷം ഡിസംബറിൽ. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഇവർ ഒരു കൊച്ചു റിസപ്ഷനും സംഘടിപ്പിച്ചു എന്നാണ് പാപ്പരാസികൾ പറയുന്നത്. മാത്രമല്ല അതിഥികളോട് വിവാഹിതരായ വിവരം പുറത്തുവിടരുതെന്ന് അറിയിച്ചിരുന്നുവെന്നും പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ താരം അക്ഷയ് കുമാറിനൊപ്പമുള്ള റസ്തമിലാണ് അവസാനം അഭിനയിച്ചത്. ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞാൽ നടി കുടുംബ ജീവിതത്തിനായി ഇലിയാന ഓ
ആസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്ര്യൂ നീബോണുമായുള്ള ഇലിയാനയുടെ പ്രണയം നടി നേരത്തെ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്. 2014ൽ പ്രണയം തുടങ്ങിയ കാലത്തു തന്നെ അതു തുറന്നു സമ്മതിക്കാൻ ഇലിയാന തയാറായിരുന്നു. പിന്നീട് ആൻഡ്ര്യൂ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരെയും ഒരുമിച്ചുള്ള ചിത്രങ്ങൾ കൂടി പങ്ക് വച്ചതോടെ ഇവരുടെ പ്രണയം ഉറപ്പായിരുന്നു. എന്നാലിപ്പോൾ ഇല്യാനയും ആന്ഡ്രുവും രഹസ്യ വിവാഹം ചെയ്‌തെന്നാണ് ചൂടൻ വാർത്തയായിരിക്കുന്നത്.
ഇരുവരും ആസ്‌ട്രേലിയയിൽ വച്ച് സ്വകാര്യമായ ചടങ്ങളിൽ വിവാഹിതരായി എന്നാണ് കേൾക്കുന്നത്. അതും കഴിഞ്ഞ വർഷം ഡിസംബറിൽ. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഇവർ ഒരു കൊച്ചു റിസപ്ഷനും സംഘടിപ്പിച്ചു എന്നാണ് പാപ്പരാസികൾ പറയുന്നത്. മാത്രമല്ല അതിഥികളോട് വിവാഹിതരായ വിവരം പുറത്തുവിടരുതെന്ന് അറിയിച്ചിരുന്നുവെന്നും പറയുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ താരം അക്ഷയ് കുമാറിനൊപ്പമുള്ള റസ്തമിലാണ് അവസാനം അഭിനയിച്ചത്. ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞാൽ നടി കുടുംബ ജീവിതത്തിനായി ഇലിയാന ഓസ്ട്രേലിയയിലേയ്ക്ക് പറക്കുമെന്നും റിപ്പോർട്ടുണ്ട് എന്നാൽ. വിവാഹ വാർത്തയുടെ കാര്യത്തിലും ആൻഡ്രുവും ഇലിയാനയുംമൗനം പാലിക്കുകയാണ്.