- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം ലാഭിക്കാൻ കൊന്നു കളയാൻ എൻഎച്ച്എസ് തീരുമാനിച്ച ചാർളിയെ സൗജന്യമായ ചികിത്സിക്കാൻ അമേരിക്ക; പോപ്പിന്റെ ഇടപെടലും ട്രംപിന്റെ ട്വീറ്റും ഈ എട്ടുമാസക്കാരന് രക്ഷയാകുമോ..?
സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്ഫോണ്ടിലുള്ള ക്രിസ് ഗാർഡിന്റെയു കോണി യേറ്റ്സിന്റെയും ദുഃഖത്തിന് അറുതി വരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും മുന്നോട്ട് വന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പണം ലാഭിക്കാൻ കൊന്നു കളയാൻ എൻഎച്ച്എസ് തീരുമാനിച്ച ചാർളിയെ സൗജന്യമായ ചികിത്സിക്കാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ചാർളിയുടെ കദന കഥയറിഞ്ഞ് കുഞ്ഞിനെ പിന്തുണച്ച് കൊണ്ട് സാക്ഷാൽ പോപ്പ് പോലും രംഗത്തെത്തിയിരുന്നു. ഇപ്പോൾ ചാർളിക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് ട്രംപ് ട്വീറ്റുമിറക്കിയിട്ടുണ്ട്. ഇവയെല്ലാം ഈ പത്ത് മാസക്കാരന്റെ ജീവൻ രക്ഷിക്കാൻ തുണയാകുമോയെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലം നിലവിൽ ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുകയാണീ എട്ടു മാസക്കാരൻ. ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ30ന് അവസാനിപ്പിക്കുമെന്നായിരുന്നു ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിരുന്
സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്ഫോണ്ടിലുള്ള ക്രിസ് ഗാർഡിന്റെയു കോണി യേറ്റ്സിന്റെയും ദുഃഖത്തിന് അറുതി വരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും മുന്നോട്ട് വന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പണം ലാഭിക്കാൻ കൊന്നു കളയാൻ എൻഎച്ച്എസ് തീരുമാനിച്ച ചാർളിയെ സൗജന്യമായ ചികിത്സിക്കാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ചാർളിയുടെ കദന കഥയറിഞ്ഞ് കുഞ്ഞിനെ പിന്തുണച്ച് കൊണ്ട് സാക്ഷാൽ പോപ്പ് പോലും രംഗത്തെത്തിയിരുന്നു. ഇപ്പോൾ ചാർളിക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് ട്രംപ് ട്വീറ്റുമിറക്കിയിട്ടുണ്ട്. ഇവയെല്ലാം ഈ പത്ത് മാസക്കാരന്റെ ജീവൻ രക്ഷിക്കാൻ തുണയാകുമോയെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.
അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലം നിലവിൽ ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുകയാണീ എട്ടു മാസക്കാരൻ. ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ30ന് അവസാനിപ്പിക്കുമെന്നായിരുന്നു ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിരുന്നത്. അതിനെ തുടർന്ന് തങ്ങളുടെ പ്രിയപുത്രൻ തങ്ങളെ വിട്ട് പോകുമെന്ന് ഈ മാതാപിതാക്കൾ ഭയപ്പെടുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു മകന്റെ ജീവൻ രക്ഷിക്കണമെന്ന് താണു കേണ് അപേക്ഷിച്ച് കൊണ്ടുള്ള ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നത്.
അത് ലോകമാകമാനം പ്രചരിക്കുകയും പോപ്പ് പോലും പ്രതികരിക്കുകയും ചെയ്തതോടെ ചാർളിക്ക് നൽകിക്കൊണ്ടിരുന്ന ലൈഫ് സപ്പോർട്ട് കുറച്ച് കൂടി നീട്ടാൻ ഓർമണ്ട് ആശുപത്രി അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഇപ്പോൾ ഇവരുടെ കദന കഥ കേട്ട് മനസലിഞ്ഞ് സഹായിക്കാൻ സന്നദ്ധനായി ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത് ഇവരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. യുഎസിലെ ഒരു പറ്റം ഡോക്ടർമാരും ഹോസ്പിറ്റലും ചാർളിയെ സൗജന്യമായി ചികിത്സിക്കാൻ തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. യുകെയിലെ തങ്ങളുടെ സുഹൃത്തുക്കളും പോപ്പും നിർദേശിച്ചതനുസരിച്ച് തങ്ങൾക്ക് ചാർളി ഗാർഡിനെ സഹായിക്കാൻ സാധിക്കുമെങ്കിൽ അതിൽ സന്തോഷം മാത്രമേയുള്ളുവെന്നാണ് യുഎസ് പ്രസിഡന്റ ട്വീറ്റ് ചെയ്തിരിക്കുന്നത്.
തങ്ങളുടെ മകനെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാർളിയെ പിന്തുണയ്ക്കുന്നവർ 1.3 മില്യൺ പൗണ്ട് ഈ ദമ്പതികൾക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാൽ മൂന്ന് യുകെ കോടതികൾ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം പൊലിയുകയായിരുന്നു. ചാർളിയുടെ ലൈഫ് സപ്പോർട്ട് ടേൺ ഓഫ് ചെയ്യുമെന്നും അവനെ ചികിത്സിക്കാനായി അമേരിക്കയ്ക്ക് കൊണ്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വൈറ്റ് ഹൗസ് അഡ്‌മിനിസ്ട്രേഷനിലെ അംഗങ്ങൾ ദമ്പതികളുമായി സംസാരിക്കുകയും ഈ ഹൃദയഭേദകമായ അവസ്ഥയിൽ ഇവരെ സഹായിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുകയും ചെയ്തതോടെ ഇവരുടെ പ്രതീക്ഷ വീണ്ടും നാമ്പെടുത്തിരിക്കുകയാണ്.
ചാർലിയെ രക്ഷിക്കാൻ തങ്ങൾക്കിനി ഒന്നും ചെയ്യാനില്ലെന്നാണ് ലണ്ടനിലെ ഡോക്ടർമാരുടെ നിലപാട്. കുട്ടിയെ മരിക്കാൻ അനുവദിക്കുകയാണ് അവനോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയയെന്ന നിലപാടാണ് ബ്രിട്ടീഷ് ഡോക്ടർമാർ പുലർത്തിയത്. കുട്ടിയെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്ന കാര്യത്തിൽ ഹൈക്കോർട്ട്, കോർട്ട് ഓഫ് അപ്പീൽ , സുപ്രീം കോടതി എന്നിവിടങ്ങളിലും മാതാപിതാക്കൾ പരാജയപ്പെടുകയായിരുന്നു. അവസാനം ചാർലിയുടെ അവസാന വീക്കെൻഡ് എങ്കിലും തങ്ങൾക്ക് അവനോടൊപ്പം വീട്ടിൽ ചെലവഴിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയും തഴയപ്പെട്ടതിലും ഈ അച്ഛനമ്മമാർ ഏറെ വിഷമിച്ച് കഴിയുന്നതിനിടയിലാണ് അമേരിക്കയിൽ നിന്നു കാരുണ്യത്തിന്റെ അപ്രതീക്ഷിത പ്രവാഹം ഇവർക്ക് നേരെയുണ്ടായിരിക്കുന്നത്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന് നിയമപ്രകാരം ഇതിൽ എത്ര മാത്രം ഇടപെടാനാവുമെന്നതിനെ കുറിച്ചും അത് പ്രായോഗികമാകുമോ എന്നതിനെക്കുറിച്ചുമുള്ള സംശയങ്ങളും ആശങ്കകളും ഈ അവസരത്തിൽ ഉയർന്ന് വരുന്നുമുണ്ട്.