- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തിനിർഭരമായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഇല്ലംനിറ
തൃശൂർ: തൃപ്രയാർ രാമസ്വാമി ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. ഇന്നലെ രാവിലെ 6.50നും ഏഴിനും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു ഇല്ലംനിറ ചടങ്ങ് നടന്നത്. പഴുന്നാന ആലാട്ട് വേലപ്പന്റെ കൃഷിയിടത്തിൽനിന്ന് കൊണ്ടുവന്ന നെൽക്കതിർ ആണ് ഇല്ലംനിറയ്ക്കായി ഉപയോഗിച്ചത്. ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരനടയിൽ വെള്ളിയുരുളിയിൽ നെൽക്കതിർ വച്ച് തൃക
തൃശൂർ: തൃപ്രയാർ രാമസ്വാമി ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. ഇന്നലെ രാവിലെ 6.50നും ഏഴിനും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു ഇല്ലംനിറ ചടങ്ങ് നടന്നത്. പഴുന്നാന ആലാട്ട് വേലപ്പന്റെ കൃഷിയിടത്തിൽനിന്ന് കൊണ്ടുവന്ന നെൽക്കതിർ ആണ് ഇല്ലംനിറയ്ക്കായി ഉപയോഗിച്ചത്. ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരനടയിൽ വെള്ളിയുരുളിയിൽ നെൽക്കതിർ വച്ച് തൃക്കോൽശാന്തി ശിരസിലേറ്റിയശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു.
മുഖമണ്ഡപത്തിൽവച്ച് മേൽശാന്തി അഴകത്ത് രാമൻ നമ്പൂതിരി നെൽക്കതിർ പൂജിച്ചശേഷം അട നിവേദിച്ച് നെൽക്കതിർ തേവർക്ക് സമർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിലെ ഉപദേവന്മാരുടെ നടയിലും സ്ഥാപിച്ചശേഷം നെൽക്കതിർ ഭക്തജനങ്ങൾക്ക് വിതരണംചെയ്തു. 10ന് പുത്തരി നിവേദ്യം നടക്കും.
Next Story